മൃദുവും രുചിയുമായ ഗോതമ്പ് പുട്ട്
നാളികേരം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ആവശ്യ സാധനങ്ങൾ:
ഗോതമ്പ് പൊടി – 1 കപ്പ്
നാളികേരം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം എടുത്ത് വെച്ചിരിക്കുന്ന ഗോതമ്പ് പൊടി ചെറുതായി ഒന്ന് വറുത്തെടുത്ത് മാറ്റി വെയ്ക്കുക. ശേഷം കുറച്ച് വെള്ളം ഉപ്പിട്ട് ഒന്ന് ചൂടാക്കുക.
ഒരു വലിയ പാത്രത്തിലേക്ക് ഗോതമ്പ് പൊടി ചേർത്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത കൊടുക്കുക. ഇതിലേക്ക് ചുടുവെള്ളം ഒഴിച്ച് പുട്ടിന്റെ പരുവത്തിൽ നനച്ചെടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ഇടതു ഭാഗത്തേക്ക് കറക്കി എടുക്കണം. മാവ് കട്ടയായിട്ടുണ്ടെങ്കിൽ ഉടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം പുട്ടുകുറ്റിയിൽ നാളികേരം, നനച്ച് വെച്ചിരിക്കുന്ന പൊടി എന്നിവ ഓരോ ലയർ ആയി ഇട്ട് കൊടുക്കുക. ഇത് ആവിയിൽ വെച്ച് 15 തൊട്ടു 20 മിനിറ്റ് വേവിച്ചെടുക്കുക. ചൂടോടു കൂടി പഞ്ഞി പോലത്തെ പുട്ട് റെഡി.