ടേസ്റ്റി പലഹാരം ഈസിയായി വീട്ടിലുണ്ടാക്കാം 

നന്നായി പഴുത്ത നേന്ത്രപ്പഴം: 2 എണ്ണം
നെയ്യ്: 2 ടീസ്പൂൺ
ചിരകിയ തേങ്ങ: 3/4 കപ്പ്
പഞ്ചസാര: ആവശ്യത്തിന്
അവൽ: 5 ടേബിൾ സ്പൂൺ ‌
ഏലക്കാപ്പൊടി: 1/4 ടീസ്പൂൺ
ഉപ്പ്: ഒരു നുള്ള്
 

ആവശ്യമായ ചേരുവകൾ:

നന്നായി പഴുത്ത നേന്ത്രപ്പഴം: 2 എണ്ണം
നെയ്യ്: 2 ടീസ്പൂൺ
ചിരകിയ തേങ്ങ: 3/4 കപ്പ്
പഞ്ചസാര: ആവശ്യത്തിന്
അവൽ: 5 ടേബിൾ സ്പൂൺ ‌
ഏലക്കാപ്പൊടി: 1/4 ടീസ്പൂൺ
ഉപ്പ്: ഒരു നുള്ള്
മൈദപ്പൊടി: 1/2 കപ്പ്
അരിപ്പൊടി: 2 ടേബിൾ സ്പൂൺ
പഞ്ചസാര: 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: ഒരു നുള്ള് (നിറത്തിന് വേണ്ടി)
വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞ്നാ, പഴംലായി കീറി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ശേഷം ഒരു ചട്ടി ചൂടാക്കി അതിൽ രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് ഇതിലേക്ക് തേങ്ങ ചേർത്ത് നന്നായി വഴറ്റാം. ശേഷം അരിഞ്ഞുവെച്ച പഴം ഇതിലേക്ക് ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കണം.

പഴം നന്നായി വെന്തുകഴിഞ്ഞാൽ പഞ്ചസാര ചേർക്കാം. പിന്നീട് ഇതിലേക്ക് അവൽ, ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കുഴഞ്ഞ പരുവത്തിലാക്കി അടുപ്പിൽ നിന്ന് മാറ്റാം. ഇനി ഇത് ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി മാറ്റാം.

ഇനി മാവ് തയ്യാറാക്കാം. ഇതിനായി മിക്സിയിൽ മൈദപ്പൊടി, അരിപ്പൊടി, ചെറിയ പഴം, പഞ്ചസാര, ഉപ്പ്, മഞ്ഞൾപ്പൊടി, വെള്ളം എന്നിവ ചേർത്ത് മാവാക്കാം. ഇനി ഉരുളകൾ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഓരോന്നായി ഇട്ടുകൊടുക്കുക. ചെറിയ തീയിൽ വെച്ച് മറിച്ചിട്ട് പാകത്തിന് പൊരിച്ചെടുക്കണം.