നല്ല രുചികരമായ അട

എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടിയിലോട്ട് അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയുള്ളി, പച്ചമുളക്, ഉപ്പ്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിയുടെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക
 

ഉണ്ടാക്കുന്ന വിധം:

എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടിയിലോട്ട് അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയുള്ളി, പച്ചമുളക്, ഉപ്പ്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിയുടെ മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഉരുളകളാക്കി കയ്യിൽ എണ്ണ തൊട്ട് ഒരു വാഴയിലയിൽ കുറച്ച് കട്ടിയിൽ കൈ കൊണ്ട് പരത്തി ഒരു പാനിൽ എണ്ണ തൂകി ചുട്ടെടുക്കുക. നല്ല രുചിയുള്ള അട റെഡി.