സാധാരണ ചായ കുടിച്ച് മടുത്തോ? എങ്കിൽ ഈ വൈകുന്നേരം ഒരു വെറൈറ്റി 'തന്തൂരി ചായ'യായാലോ?

പാൽ – ഒരു കപ്പ്
ഏലക്കായ – 2 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ടേബിൾസ്പൂൺ
കറുവപ്പട്ട – ഒന്ന്

 

പാൽ – ഒരു കപ്പ്
ഏലക്കായ – 2 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ടേബിൾസ്പൂൺ
കറുവപ്പട്ട – ഒന്ന്
പെരുംജീരകം – കാൽ ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ – 5 ടേബിൾസ്പൂൺ
ചായപ്പൊടി – 5 ടേബിൾസ്പൂൺ
തയ്യാറക്കുന്ന വിധം:
ഒരു മൺകുടം എടുത്ത് ഹൈ ഫ്ളെയിമിൽ അടുപ്പിൽ വച്ച് കുടത്തിന്റെ എല്ലാ വശങ്ങളും ചൂടാക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ പാലും ഏലയ്ക്കായയും ഇട്ട് തിളപ്പിച്ച് അതിലേയ്ക്ക് ഇഞ്ചി ചതച്ചത്, കറുവപ്പട്ട, ഉപ്പ്, പെരുംജീരകം, ബ്രൗൺ ഷുഗർ, ചായപ്പൊടി എന്നിവ ഇടുക. തുടർന്ന് നന്നായി തിളപ്പിക്കുക. ഇടയ്ക്ക് തവി ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം അടുപ്പിൽ നിന്നിറക്കി ഒരു പാത്രിത്തിലേക്ക് അരിച്ചൊഴിക്കുക. ചൂടാക്കിയ മൺകുടം ഒരു പരന്ന പാത്രത്തിലേക്ക് വെച്ച് ചൂടുള്ള ചായ മൺകുടത്തിലേക്ക് ഒഴിക്കുക. അപ്പോൾ ചായ തിളച്ചു പൊന്തും. തിള മാറി കഴിഞ്ഞാൽ ചെറിയ മൺഗ്ലാസിലേക്ക് തന്തൂരി ചായ ഒഴിച്ചു വെയ്ക്കാം.