മധുരമൂറുന്ന ഏത്തയ്ക്ക പച്ചടി 

നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന്‍ പഴം – 2 കപ്പ്

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം

 

ചേരുവകള്‍

നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന്‍ പഴം – 2 കപ്പ്

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം

ചെറിയ ഉള്ളി – 4 എണ്ണം

തിരുമ്മിയ തേങ്ങ – 1 കപ്പ്

മുളക് പൊടി – ½ ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍

കടുക് – 1 ടീ സ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

പുളിയില്ലാത്ത തൈര് – 1 കപ്പ്

പഞ്ചസാര – ½ ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിഞ്ഞ നേന്ത്രപ്പഴം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

വെന്ത് വെള്ളം വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് പഴത്തില്‍ ചേര്‍ത്ത് ഇളക്കുക.

ഈ മിശ്രിതം തണുത്തശേഷം തൈരും പഞ്ചസാരയും ചേര്‍ക്കുക.

ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.