കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡോനട്ട്സ് 

 

ചേരുവകൾ

മധുരക്കിഴങ്ങ് - 500 ഗ്രാം
പാൽപ്പൊടി - 1/2 കപ്പ്
നെയ്യ് - 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ 
വറുക്കാനുള്ള എണ്ണ
പഞ്ചസാര സിറപ്പിന്
പഞ്ചസാര - 2 കപ്പ് 
കുങ്കുമപ്പൂ - 12 ഇഴകൾ
വെള്ളം - 2 കപ്പ്.
ഏലയ്ക്ക- 2
ക്രീം

ഉണ്ടാക്കുന്ന വിധം

- മധുരക്കിഴങ്ങ് പുഴുങ്ങി അത് ഗ്രേറ്റ് ചെയ്ത് എടുക്കുക 

- ഇതിലേക്ക് പാല്‍പ്പൊടി, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. പതിനഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക 

- ശേഷം ഇതു കൈവെച്ച് ഉരുട്ടി ഡോനട്ടിന്‍റെ ആകൃതിയിലാക്കി എടുക്കുക

- അടുപ്പത്ത് എണ്ണ ചൂടാക്കിയ ശേഷം, അതിലേക്ക് ഇട്ട് ഓരോന്നായി പൊരിച്ചെടുക്കുക.

- പഞ്ചസാര വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് പഞ്ചസാര പാനി ഉണ്ടാക്കുക. ഇതിലേക്ക് കുങ്കുമം ചേര്‍ക്കുക.

- ഫ്രൈ ചെയ്ത ഡോനട്ടുകള്‍ തണുത്ത ശേഷം ഓരോന്നായി ഇതിലേക്ക് ഇടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുത്ത ശേഷം ഇതിനു മുകളില്‍ ക്രീം കൂടി ചേര്‍ത്ത് അലങ്കരിച്ച് വിളമ്പുക.