മധുരക്കിഴങ്ങ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ ?

 

 ചേരുവകൾ

മധുരക്കിഴങ്ങ് - 300 ഗ്രാം
മൈദ -  4 ടേബിൾസ്പൂൺ
ശർക്കര പാനി - 1/2 കപ്പ് (125 മില്ലി) 
തേങ്ങാപ്പാൽ - 1&1/2 കപ്പ് 
ഏലക്ക - 2 
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

- മധുരക്കിഴങ്ങ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഇഡ്ഡലി തട്ടിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.  തീ കൂട്ടി പത്തു മിനിറ്റ് വേവിക്കുക.

- ഇത് തണുത്ത ശേഷം, തൊലി കളഞ്ഞ് ഒരു ബ്ലെൻഡറിൽ ഇടുക, ഇതിലേക്ക് മൈദ, ശർക്കര പാനി, തേങ്ങാപ്പാൽ, ഏലക്ക, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. കട്ടകൾ ഇല്ലാതെ വേണം അടിച്ചെടുക്കാൻ. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.

- ഇനി ഇതിലേക്ക് നെയ്യ് ചേർത്ത് നന്നായി ഇളക്കി, അടുപ്പത്തുവെച്ച് കുറുക്കി എടുക്കുക. ശേഷം ഇതൊരു സ്റ്റീൽ പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിച്ച് എടുക്കുക. മധുരക്കിഴങ്ങ് പുഡ്ഡിംഗ് റെഡി!