ഡിന്നറിനു വിളമ്പാം ചിക്കൻ  കൊണ്ടൊരു സൂപ്പർ ഐറ്റം 
 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിള്‍സ്പൂണ്‍
വെളുത്തുളളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
 

 ചേരുവകള്‍

കോളിഫ്‌ളവര്‍ - 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിള്‍സ്പൂണ്‍
വെളുത്തുളളി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 3-4
കശ്മീരി മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
സോയ സോസ് - 1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ് - 2 ടീസ്പൂണ്‍
ചില്ലി സോസ് - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
അരിപ്പൊടി - 1/2 കപ്പ്
കോണ്‍ഫ്‌ളോര്‍ - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ പാകത്തിന്

പാചകരീതി

തിളച്ച വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ത്ത് കോളിഫ്‌ളവര്‍ അതിലേക്ക് 10 മിനുട്ട് ഇറക്കി വെക്കുക.ചൂടാറിയ ശേഷം ഇടത്തരം വലുപ്പത്തില്‍ ഓരോ ഇതളുകള്‍ ആയി അടര്‍ത്തി വെക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, സോയ സോസ്, കെച്ചപ്പ്, ചില്ലി സോസ്, ഉപ്പ്, ചെറുതായി അരിഞ്ഞ കറിവേപ്പില, അരിപ്പൊടി എന്നിവ 1/2 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക.

കോളിഫ്‌ളവറില്‍ കോണ്‍ഫ്‌ളോാര്‍ വിതറി ഓരോ കഷ്ണത്തിലും കാണ്‍ഫ്‌ളോാര്‍ പൊതിയും വിധം യോജിപ്പിച്ച ശേഷം തയ്യാറാക്കി വച്ച മസാലയിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടായ എണ്ണയില്‍ വറുത്ത് കോരുക.

ഒരു പാന്‍ ചൂടാക്കി അതിലേക്ക് കോളിഫ്‌ളവര്‍ വറുത്ത എണ്ണ ഒരു ടേബിള്‍സ്പൂണ്‍ ഒഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുളളി, പച്ചമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക .ചൂടോടെ വിളമ്പാം .