മൂന്നു ചേരുവകൾ കൊണ്ട് ഇതാ സൂപ്പർ ഐറ്റം

ചേരുവകൾ:

പഴം – 1 എണ്ണം (പഴുത്തത്)

മുട്ട – 1 എണ്ണം

റവ/ഓട്സ് പൊടി – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

 

ബനാന പാൻകേക്ക്

ചേരുവകൾ:

പഴം – 1 എണ്ണം (പഴുത്തത്)

മുട്ട – 1 എണ്ണം

റവ/ഓട്സ് പൊടി – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ പഴം നന്നായി മാഷ് ചെയ്യുക.

ഫോർക് ഉപയോഗിച്ചാൽ എളുപ്പത്തിൽ മാഷ് ചെയ്യാൻ പറ്റും. 

അതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് കലക്കുക.

മുട്ട പഴവുമായി നന്നായി മിക്സ്‌ ആയ ശേഷം അതിലേക്കു റവ/ഓട്സ് ചേർത്ത്  മിക്സ് ചെയ്യുക. ബീറ്റ് ചെയ്തു ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക. 

ചൂടായ തവയിൽ അല്പം എണ്ണ/നെയ്യ് ചേർത്ത് ഒരു തവി മാവ് ഒഴിച്ച് രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആക്കി വേവിച്ചെടുക്കുക. ബനാന പാൻകേക്ക് തയാർ.


പഞ്ചസാരയോ മധുരവിഭവങ്ങളോ ഒന്നും ചേർക്കാതെ തന്നെ നല്ല രുചിയുള്ള ഒരു പാൻകേക്ക് തയാറായിക്കഴിഞ്ഞു. ഇത് വളരെ ഹെൽത്തി ആയ ഒരു വിഭവമാണ്. പഞ്ചസാര ചേർക്കാത്തതിനാൽ  പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.