ഫ്രൈപാനിൽ തയാറാക്കാം കിടിലൻ റെസ്റ്റോറന്റ് സ്റ്റൈൽ പനീർ ടിക്ക!

ചേരുവകൾ

    പനീർ – 250 ഗ്രാം, ക്യൂബുകളായി മുറിച്ചത്

    കട്ടത്തൈര് – ½ കപ്പ്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

 

ചേരുവകൾ

    പനീർ – 250 ഗ്രാം, ക്യൂബുകളായി മുറിച്ചത്

    കട്ടത്തൈര് – ½ കപ്പ്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ജീരകപ്പൊടി – ½ ടീസ്പൂൺ

    ചാട്ട് മസാല – ½ ടീസ്പൂൺ

    നാരങ്ങാനീര് – 1 ടീസ്പൂൺ

    കോൺഫ്ലോർ – 1 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1–2 ടേബിൾസ്പൂൺ

    സവാള, കാപ്സിക്കം – കഷണങ്ങളാക്കി

തയ്യാറാക്കുന്ന വിധം

    തൈര് നന്നായി കട്ടിയുള്ളതാക്കി എടുത്ത് എല്ലാ മസാലകളും, കോൺഫ്ലോറും, നാരങ്ങാനീരും ചേർത്ത് മാരിനേഡ് തയ്യാറാക്കുക.

    പനീർ, സവാള, കാപ്സിക്കം എന്നിവ അതിലേക്ക് ചേർത്ത് 30 മിനിറ്റ് വയ്ക്കുക.

    പനീറും പച്ചക്കറികളും സ്ക്യൂവറിൽ കോർത്തെടുക്കുക.

    പാനിൽ കുറച്ച് എണ്ണ പുരട്ടി മീഡിയം-ഹൈ ഹീറ്റിൽ എല്ലാ വശവും സ്വർണ്ണനിറമാകുന്നതുവരെ ഗ്രിൽ ചെയ്യുക.

    അവസാനം അല്പം ചാട്ട് മസാലയും നാരങ്ങാനീരും മുകളിൽ ചേർക്കുക.