എളുപ്പത്തിൽ തയ്യാറാക്കാം വായിൽ വെള്ളമൂറുന്ന ഹോട്ടൽ സ്റ്റൈൽ ഗാർലിക് ചിക്കൻ


ആവശ്യമായ സാധനങ്ങൾ
ചിക്കൻ മാരിനേഷനായി
ചിക്കൻ (ബോൺലെസ്) – 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടി സ്പൂൺ
കുരുമുളകുപൊടി – 1/2 ടി സ്പൂൺ
സോയ സോസ് – 1 ടി സ്പൂൺ
വിനാഗിരി – 1 ടി സ്പൂൺ

 


ആവശ്യമായ സാധനങ്ങൾ
ചിക്കൻ മാരിനേഷനായി
ചിക്കൻ (ബോൺലെസ്) – 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടി സ്പൂൺ
കുരുമുളകുപൊടി – 1/2 ടി സ്പൂൺ
സോയ സോസ് – 1 ടി സ്പൂൺ
വിനാഗിരി – 1 ടി സ്പൂൺ
കോൺ ഫ്ലവർ – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഗാർലിക് സോസിനായി
വെണ്ണ – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – 10–12 അല്ലി
പച്ചമുളക് – 2 എണ്ണം
സോയ സോസ് – 1½ ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1/2 ടി സ്പൂൺ
സ്പ്രിംഗ് ഓണിയൻ – അലങ്കരിക്കാൻ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മാരിനേഷൻ സാധനങ്ങൾ എല്ലാം ചേർത്ത് 30 മിനിറ്റ് വെക്കുക.
ശേഷം ചിക്കൻ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് മാറ്റിവെക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക.
പച്ചമുളക് ചേർത്ത് ഇളക്കുക.
സോയ സോസ്, ചില്ലി സോസ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വറുത്ത ചിക്കൻ ചേർത്ത് സോസിൽ നന്നായി കോട്ട് ചെയ്യുക.
അവസാനം സ്പ്രിംഗ് ഓണിയൻ ചേർത്ത് അലങ്കരിക്കുക.
ചൂടോടെ ചപ്പാത്തി, ഫ്രൈഡ് റൈസ് അല്ലെങ്കിൽ നാൻ ഒപ്പമാക്കി വിളമ്പാം.
രുചികരമായ റെസ്റ്റോറന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ തയ്യാർ!