ചൂടൻ അപ്പത്തിനൊപ്പം കഴിക്കാൻ ഒരു രക്ഷയുമില്ലാത്ത നാടൻ കണവ മസാല

ചേരുവകൾ 
കണവ ഫിഷ്‌ -1/ 2 കിലോ 
എണ്ണ -1 കപ്പ് 
സവാള ചെറുതായി നുറുക്കിയത് -1 കപ്പ്‌ 
തക്കാളി ചെറുതായി നുറുക്കിയത് -1 കപ്പ് 
ഇഞ്ചി ,വെളുത്തുള്ളി ,പേസ്റ്റ് - 2 ടി സ്പൂണ്‍ വീധം 

 

ചേരുവകൾ 
കണവ ഫിഷ്‌ -1/ 2 കിലോ 
എണ്ണ -1 കപ്പ് 
സവാള ചെറുതായി നുറുക്കിയത് -1 കപ്പ്‌ 
തക്കാളി ചെറുതായി നുറുക്കിയത് -1 കപ്പ് 
ഇഞ്ചി ,വെളുത്തുള്ളി ,പേസ്റ്റ് - 2 ടി സ്പൂണ്‍ വീധം 
പച്ച മുളക് 2 എണ്ണം -കീറിയിട്ടത് 
മുളക് പൊടി -1 ടി സ്പൂണ്‍ 
മഞ്ഞൾ പൊടി -1/ 2 ടി സ്പൂണ്‍ 
കുരു മുളക് പൊടി 1/ 2 ടി സ്പൂണ്‍ 
ഖരം മസാല പൊടി -കാൽ ടി സ്പൂണ്‍ 
ഉപ്പ് -അര ടി സ്പൂണ്‍
കറി വേപ്പില - കുറച്ച് 

തയ്യാറാക്കുന്ന വിധം 

കണവ ഫിഷ്‌ നന്നായി കഴുകി വൃത്തിയാക്കി ചെറുതാക്കി നുറുക്കുക . കുറച്ച് ഉപ്പ് , മഞ്ഞൾ , മുളക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ,കുരുമുളക് ,ഖരം മസാല എന്നിവ പുരട്ടി വെക്കുക ശേഷം ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ അതിലിട്ട് നന്നായി വയറ്റ ണം നല്ല മണം വരുമ്പോൾ അതെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക . ആ എണ്ണയിൽ തന്നെ സവാളയും തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ച മുളക് എന്നിവ ഇട്ട് വയറ്റണം അതിൽ മേൽ പറഞ്ഞ മസാലകളും ഉപ്പും  ചേർക്കുക നന്നായി വയറ്റി യതിന് ശേഷം ഫ്രൈ ചെയ്തു വെച്ച കണവ ഇട്ട് ചേർക്കുക . കണവ മസാല തയ്യാറായി .കറിവേപ്പില കൊണ്ട് അലങ്കരിക്കുക  ഇതേപോലെ  കല്ലുമ്മ ക്കായ ,ചെമ്മീൻ , കക്കയിറച്ചി  എല്ലാം ഉണ്ടാക്കാവുന്നതാണ്