കാപ്സികം ചേർത്ത സ്ക്വിഡ് ഫ്രൈ ഇത്രയും ടേസ്റ്റോ...


ആവശ്യമായ ചേരുവകൾ
സ്ക്വിഡ് (Squid / കണവ) – 250 ഗ്രാം (റിങ്സ് ആയി മുറിച്ചത്)
കാപ്സികം (വിവിധ നിറങ്ങളിൽ) – 3 കപ്പ്
സവാള – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് – 1/2 ടീ സ്പൂൺ
കോൺഫ്ലവർ – 1 ടേബിൾ സ്പൂൺ
സോയ സോസ് – 1 ടീ സ്പൂൺ

 


ആവശ്യമായ ചേരുവകൾ
സ്ക്വിഡ് (Squid / കണവ) – 250 ഗ്രാം (റിങ്സ് ആയി മുറിച്ചത്)
കാപ്സികം (വിവിധ നിറങ്ങളിൽ) – 3 കപ്പ്
സവാള – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് – 1/2 ടീ സ്പൂൺ
കോൺഫ്ലവർ – 1 ടേബിൾ സ്പൂൺ
സോയ സോസ് – 1 ടീ സ്പൂൺ
ചില്ലി സോസ് – 1/2 ടീ സ്പൂൺ
ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ
ഓയിസ്റ്റർ സോസ് (Oyster Sauce) – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി (Pepper Powder) – 1 ടീ സ്പൂൺ
ഒലീവ് ഓയിൽ – 2 ടേബിൾ സ്പൂൺ
ഒലീവ് (Olives) – 5 എണ്ണം (അലങ്കരിക്കാൻ)
മഞ്ഞൾപ്പൊടി – അല്പം
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്ക്വിഡ് തയ്യാറാക്കൽ: ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ വൃത്തിയാക്കി റിങ്സ് ആക്കി മുറിച്ചു വെച്ച സ്ക്വിഡ് അതിലിട്ട് 10 മിനിറ്റ് മാറ്റി വെക്കുക.
മാരിനേഷൻ & ഫ്രൈ ചെയ്യൽ: സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, കോൺഫ്ലവർ എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വെള്ളത്തിൽ നിന്ന് മാറ്റിയ സ്ക്വിഡ് റിങ്സ് ചേർത്ത് നല്ലപോലെ പുരട്ടി എടുക്കുക. ശേഷം ചൂടായ എണ്ണയിൽ ഇത് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
പച്ചക്കറികൾ വഴറ്റൽ: ഒരു പാനിൽ ഒലീവ് ഓയിൽ ചൂടാക്കി അതിലേക്ക് സവാളയും അരിഞ്ഞു വെച്ച ഇഞ്ചി-വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.
സോസുകൾ ചേർക്കൽ: ഇതിലേക്ക് കാപ്സികം ചേർത്ത് 5 മിനിറ്റ് വഴറ്റുക. അതിനുശേഷം കുരുമുളകുപൊടിയും ഒയിസ്റ്റർ സോസും ചേർത്ത് നന്നായി ഇളക്കുക.
അവസാന ഘട്ടം: ഇതിലേക്ക് നമ്മൾ ഫ്രൈ ചെയ്തു വെച്ച സ്ക്വിഡ് റിങ്സ് ചേർത്ത് നന്നായി ഇളക്കുക. 2 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്ത് വാങ്ങി വെക്കാം. ഒലീവ് വെച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
വ്യത്യസ്തമായ രുചിയിലുള്ള കാപ്സികം സ്ക്വിഡ് തയ്യാർ!