ചീര ഇഷ്ടമില്ലാത്തവർക്കും ഇഷ്ടപ്പെടും ഈ വിഭവം! ചീര അവിയൽ
ചേരുവകൾ
ചീര – 1 കപ്പ്
കാരറ്റ് – ½
ഉരുളക്കിഴങ്ങ് – 1 ചെറുത്
മുരിങ്ങക്കായ – 1 എണ്ണം
ബീൻസ് – 5–6 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
അരയ്ക്കാൻ
ചേരുവകൾ
ചീര – 1 കപ്പ്
കാരറ്റ് – ½
ഉരുളക്കിഴങ്ങ് – 1 ചെറുത്
മുരിങ്ങക്കായ – 1 എണ്ണം
ബീൻസ് – 5–6 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
അരയ്ക്കാൻ
തേങ്ങ – 3/4കപ്പ്
കുഞ്ഞുള്ളി – 5 എണ്ണം
പച്ചമുളക് – 2 എണ്ണം
ജീരകം – ½ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന് അൽപ്പം
തൈര് 1/4 cup
കുഞ്ഞുള്ളി 5
വെളിച്ചെണ്ണ 1 tsp
തയ്യാറാക്കുന്ന വിധം
കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, മുരിങ്ങക്കായ എന്നിവ നീളത്തിൽ കനം കുറച്ച് മുറിക്കുക.
ഇവ ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ച് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക.
പച്ചക്കറികൾ വെന്തുവരുമ്പോൾ അരിഞ്ഞുവച്ച ചീര ചേർത്ത് നന്നായി ഇളക്കുക.
ചീര ഒന്ന് വാടിവരുമ്പോൾ തേങ്ങ, കുഞ്ഞുള്ളി, പച്ചമുളക്, ജീരകം, അൽപ്പം വെള്ളം എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത് ചേർക്കുക.
നന്നായി ഇളക്കി യോജിപ്പിച്ച് 2 മിനിറ്റ് വേവിക്കുക.
ശേഷം ¼ കപ്പ് തൈര് ചേർത്ത് ഇളക്കുക. തിളച്ചുതുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
അവസാനമായി
1 ടീസ്പൂൺ വെളിച്ചെണ്ണയും ചതച്ച കുഞ്ഞുള്ളിയും ചേർത്ത് അവിയലിന് മുകളിൽ ഒഴിച്ച് കൊടുക്കുക.
രുചികരമായ ചീര അവിയൽ തയ്യാർ