ചൂട് ചോറും എരിവുള്ള കാട റോസ്റ്റും ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട

ചേരുവകൾ
കാട ഇറച്ചി: 1/2 കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
മാരിനേഷനും വറുക്കാനും:
മുളകുപൊടി: 1 ടീസ്പൂൺ

 

ചേരുവകൾ
കാട ഇറച്ചി: 1/2 കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
മാരിനേഷനും വറുക്കാനും:
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത്: 1/2 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1/2 ടീസ്പൂൺ
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്
മസാലയ്ക്ക്:
ചതച്ച കൂട്ട് (ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് ചതച്ചത്): 2 വലിയ സ്പൂൺ
തക്കാളി: 1 എണ്ണം (അരിഞ്ഞത്)
കറിവേപ്പില: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
മാരിനേഷനും വറുത്തെടുക്കലും:
കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ കാട ഇറച്ചിയിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം പൊടിച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി 10 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വെക്കുക.
അതിനുശേഷം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത കാട കഷണങ്ങൾ വറുത്തെടുത്തു മാറ്റിവെക്കുക.
മസാല തയ്യാറാക്കലും റോസ്റ്റ് ചെയ്യലും:
കാട വറുത്ത ചട്ടിയിലെ എണ്ണ അധികമുണ്ടെങ്കിൽ കുറച്ചു മാറ്റി വെക്കുക (ആവശ്യത്തിന് എണ്ണ മാത്രം നിർത്തിയാൽ മതി).
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചതച്ചുവെച്ച കൂട്ടും ഒപ്പം കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക.
മസാല മൂത്തു വരുമ്പോൾ അരിഞ്ഞ തക്കാളിയും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
തക്കാളി ഉടഞ്ഞു മസാലയായി വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന കാട കഷണങ്ങളും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
മസാല കാടയിൽ നന്നായി പിടിച്ച് ഡ്രൈയായി വരുമ്പോൾ തീ ഓഫ് ചെയ്യാം.
ചൂടുള്ള ചോറിനൊപ്പമോ, അപ്പത്തിനോടോ, പൊറോട്ടയ്ക്കൊപ്പമോ കഴിക്കാൻ കിടിലൻ നാടൻ കാട റോസ്റ്റ് തയ്യാർ!