അൽപ്പം സ്പൈസി ആണ് ഈ മസാല കറി
മഞ്ഞൾപ്പൊടി
കാശ്മീരി മുളകുപൊടി
ഉപ്പ്
തക്കാളി
ചേരുവകൾ
ഉരുളക്കിഴങ്ങ്
മഞ്ഞൾപ്പൊടി
കാശ്മീരി മുളകുപൊടി
ഉപ്പ്
തക്കാളി
മല്ലിപ്പൊടി
വെളിച്ചെണ്ണ
കടുക്
പെരും ജീരകം
കറിവേപ്പില
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് ചെറിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുക്കുക.
അതിലേക്ക് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർക്കാം.
അൽപ്പം മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, എന്നിവക്കൊപ്പം അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
കടുക് പൊട്ടിയതിനു ശേഷം പെരുംജീരകം, അൽപ്പം കറിവേപ്പില, എന്നിവ ചേർത്ത് വഴറ്റുക.
അതിലേക്ക് മസാല പുരട്ടിയ ഉരുളക്കിഴങ്ങ് ചേർത്തിളക്കി യോജിപ്പിച്ച് വേവിക്കുക.
ശേഷം അടുപ്പിൽ നിന്നു മാറ്റി ചൂടോടെ തന്നെ ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.