ഉച്ചയൂണിന് ഉഗ്രൻ കറിയുണ്ടാക്കാം

സവാള – 3 എണ്ണം (വലുത് )
വെളിച്ചെണ്ണ ആവശ്യത്തിന്
പച്ച മുളക് – 3 എണ്ണം
പുളി – ആവശ്യത്തിന്
കടുക് – ഒരു ടീ സ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
 

ആവശ്യമായ സാധനങ്ങൾ

സവാള – 3 എണ്ണം (വലുത് )
വെളിച്ചെണ്ണ ആവശ്യത്തിന്
പച്ച മുളക് – 3 എണ്ണം
പുളി – ആവശ്യത്തിന്
കടുക് – ഒരു ടീ സ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
മുളക് പൊടി – 1/2 ടീ സ്പൂൺ
മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
കായ പൊടി – 2 പിഞ്ച്

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാത്രം അടുപ്പിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ടു കൊടുത്ത് കടുക് നന്നായി പൊട്ടി കഴിയുമ്പോൾ ചെറുതായി കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാളയിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് വറ്റൽമുളക് കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഇതിലേക്ക് മഞ്ഞൾ പൊടി, മുളകു പൊടി, കാശ്മീരി മുളകു പൊടി, മല്ലി പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ഇളക്കുക. ഇതിൽ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് ഉപ്പ് ആവശ്യമെങ്കിൽ ഉപ്പു കൂടി ചേർത്തു കൊടുക്കുക. കറി നന്നായി തിളച്ച് കുറച്ചൊന്നു കുറുകി വരുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. കിടിലൻ ടേസ്റ്റിൽ കറി റെഡി.