സ്പൈസി ചിക്കന്‍ കറി തയ്യാറാക്കാം 

  ചിക്കന്‍ ലെഗ്പീസ്: ആറെണ്ണം
    വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
    നെയ്യ്: ഒരു ടീസ്പൂണ്‍
    സവാള പേസ്റ്റ്: ഒരു കപ്പ്
 

ചേരുവകള്‍

    ചിക്കന്‍ ലെഗ്പീസ്: ആറെണ്ണം
    വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
    നെയ്യ്: ഒരു ടീസ്പൂണ്‍
    സവാള പേസ്റ്റ്: ഒരു കപ്പ്
    വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
    ഇഞ്ചി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി: അരടീസ്പൂണ്‍
    ഉപ്പ്: ഒരു ടീസ്പൂണ്‍
    തക്കാളി പേസ്റ്റ് രൂപത്തിലാക്കിയത്: ഒരു കപ്പ്
    മല്ലിപ്പൊടി: രണ്ട് ടീസ്പൂണ്‍
    ചുവന്ന മുളകുപൊടി: അരടീസ്പൂണ്‍
    ജീരകപ്പൊടി: രണ്ട് ടീസ്പൂണ്‍
    ഗരം മസാല: ഒരു ടീസ്പൂണ്‍
    മല്ലിയില: ഒരു കപ്പ്
    വെള്ളം: അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു വലിയ സോസ്പാന്‍ എടുത്ത് അതില്‍ വെളിച്ചെണ്ണയും നെയ്യും ചേര്‍ത്ത് മീഡിയം തീയില്‍ ചൂടാക്കുക. ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ത്ത് ഒന്നോ രണ്ടോ മിനിറ്റ് നേരം വഴറ്റുക. ഒരു ഗോള്‍ഡന്‍ പിങ്ക് നിറമാകുന്നതു വരെ വഴറ്റണം. ഇനി ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

പാന്‍ മൂടിവെച്ച് ഏതാനും മിനിറ്റുകള്‍ ചൂടാക്കുക. ഇവയെല്ലാം ചേര്‍ന്ന് കട്ടിയുള്ള ഒരു പേസ്റ്റ് ആകുന്നതു വരെ ചൂടാക്കണം. ഈ പേസ്റ്റ് കരിയാതെ നോക്കണം. ഇനി പാന്‍ തുറന്ന് മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി ചേര്‍ക്കുക. മഞ്ഞനിറത്തില്‍ കട്ടിയുള്ള ഒരു പേസ്റ്റ് ആകുന്നതുവരെ നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത് ഒരു മിനിറ്റ് പാകം ചെയ്യുക. ശേഷം മല്ലിപ്പൊടി, ചുവന്ന മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല എന്നിവ കൂടി ചേര്‍ക്കുക.
ഇനി ഈ ഗ്രേവിയിലേക്ക് ചിക്കന്‍ ലെഗ് പീസുകള്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് പാകം ചെയ്യുക. ചിക്കന്‍ കഷ്ണങ്ങളില്‍ ഗ്രേവി നല്ലവണ്ണം പുരണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ഇനി ഇതിലേക്ക് മല്ലിയില ചേര്‍ക്കുക. ഇനി അല്പം വെള്ളം കൂടി ചേര്‍ത്ത് രണ്ടുമിനിറ്റ് നേരം തിളപ്പിക്കുക. തുടര്‍ന്ന് ഈ കറി പ്രഷര്‍ കുക്കറിലേക്ക് മാറ്റുക. കുക്കറില്‍ നാലോ അഞ്ചോ വിസില്‍ അടിപ്പിക്കുക. അപ്പോള്‍ ചിക്കന്‍ നല്ലവണ്ണം മൃദുവാകും. വേവ് പോരെന്ന് തോന്നിയാല്‍ വീണ്ടും വിസില്‍ അടിപ്പിക്കുക.

നന്നായി വെന്തുകഴിഞ്ഞാല്‍ കറി ഒരു സെര്‍വിങ് ബൗളിലേക്ക് മാറ്റുക. സ്പൈസി ചിക്കന്‍ കറി റെഡി. ഇനി ഫ്രഷ് മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പാം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.