സ്പൈസ്ഡ് സ്പിനാച് സൂപ്പ് വിത് ചീസ്

 

 ചീര കൊണ്ടുള്ള വിഭവങ്ങൾ ആരോഗ്യത്തിനു നല്ലതാണെന്ന് അറിയാത്തവരില്ല. ലഘു ഭക്ഷണമാണ് കഴിക്കാൻ ആഗ്രഹമെങ്കിൽ  ചീര സൂപ്പ് തയാറാക്കി നോക്കൂ. ചീസ് ചേർത്ത് കുടിക്കാവുന്ന ഈ സൂപ്പ്  ശരീരത്തിനു ആവശ്യമായ പോഷകങ്ങൾ നൽകും. 

ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം.