സ്പെഷ്യൽ ചിക്കൻ റോസ്റ്റ്

വെളിച്ചെണ്ണ
    കടുക്
    പെരുംജീരകം
    ഇഞ്ചി
    വെളുത്തുള്ളി
    ചുവന്നുള്ളി
 
    വെളിച്ചെണ്ണ
    കടുക്
    പെരുംജീരകം
    ഇഞ്ചി
    വെളുത്തുള്ളി
    ചുവന്നുള്ളി
    പച്ചമുളക്
    കറിവേപ്പില
    തേങ്ങ
    വറ്റൽമുളക്
    ഗരംമസാല
    ഉപ്പ്
    മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക്, ചുവന്നുള്ളി, തേങ്ങ ചുട്ടെടുത്തത് എന്നിവ പ്രത്യേകം ചതച്ചെടുത്ത് വയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
    അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
    ഇതിലേയ്ക്ക് പെരുംജീരകം ചതച്ചെടുത്ത വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കാം.
    ശേഷം ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, ചുട്ടെടുത്ത തേങ്ങ എന്നിവ ചതച്ചതും ചേർത്തിളക്കാം.
    ഇവ വഴറ്റുന്നതിനിടയിൽ ആവശ്യത്തിന് ഉപ്പ്, അൽപം കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, വറ്റൽമുളക് ചതച്ചത് തുടങ്ങിയവയും ചേർക്കാം.
    എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയ ചിക്കൻ ചേർത്തിളക്കി യോജിപ്പിക്കാം.
    വെള്ളം ഒഴിക്കാതെ തന്നെ ഇത് അടച്ചു വച്ച് അൽപ സമയം വേവിക്കാം.
    ആവശ്യമെങ്കിൽ കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. ചിക്കൻ നന്നായി വെന്തതിനു ശേഷം അടുപ്പണച്ച് ചൂടോടെ വിളമ്പാം