ചൂട് ചോറിനും കപ്പയ്ക്കും ഒപ്പം കഴിക്കാൻ മൺചട്ടിയിൽ തയ്യാറാക്കിയ സ്പെഷ്യൽ മത്തി പൊള്ളിച്ചത്

ചേരുവകൾ
മത്തി – 500 ഗ്രാം
ചെറിയുള്ളി – 10
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5
പച്ചമുളക് – 3
കാശ്മീരി മുളകുപൊടി – 2 tbsp

 

ചേരുവകൾ
മത്തി – 500 ഗ്രാം
ചെറിയുള്ളി – 10
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5
പച്ചമുളക് – 3
കാശ്മീരി മുളകുപൊടി – 2 tbsp
മഞ്ഞൾപ്പൊടി – ½ tsp
കുരുമുളകുപൊടി – ½ tsp
തക്കാളി – 1
കുടംപുളി വെള്ളം – 3 tbsp
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 tbsp
വാഴയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മത്തി വൃത്തിയാക്കി കഴുകി വയ്ക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയാൻ വരെ വേവിക്കുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
കുടംപുളി വെള്ളവും കറിവേപ്പിലയും ചേർത്ത് കട്ടിയുള്ള മസാല തയ്യാറാക്കുക.
വാഴയില ചെറുതായി ചൂടാക്കി അതിൽ മസാല പുരട്ടി മത്തി വെക്കുക. മുകളിൽ വീണ്ടും മസാല ചേർത്ത് ഇല മടക്കുക.
ദോശക്കല്ലിലോ പാനിലോ വെച്ച് രണ്ട് വശവും പൊള്ളിച്ചെടുക്കുക.
ചൂടോടെ സർവ് ചെയ്യാം