രുചിയും ആരോഗ്യ ഗുണവും ഉള്ള പാനീയം

 

 ചേരുവകൾ

ജീരകം- 1 ടീസ്പൂൺ |
മല്ലി- 1 ടീസ്പൂൺ
കുരുമുളക്- 1/2 ടീസ്പൂൺ
വെളുത്തുള്ളി- 4-5 അല്ലി
തക്കാളി- 1 ഇടത്തരം
പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
കായം- 1 നുള്ള്
കടുക്, ഉലുവ | താളിക്കുന്നതിന്
കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
ഉപ്പ്, എണ്ണ/നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ജീരകം, മല്ലി, കുരുമുളക്, വെളുത്തുള്ളി എന്നിവ വെള്ളം ചേർക്കാതെ ചതച്ചെടുക്കാം. പുളി കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് മാറ്റിവെക്കാം. ഇതിലേക്ക് തക്കാളി കൈകൊണ്ട് ഉടച്ച് ചേർക്കാം. മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. തയ്യാറാക്കിയ പുളിവെള്ളത്തിലേക്ക് ചതച്ച മസാലക്കൂട്ട് ചേർക്കാം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാനായി അടുപ്പിൽ വെക്കാം.
രസം തിളച്ചുതുടങ്ങുമ്പോൾ കായം ചേർക്കാം. നന്നായി തിളച്ച്, മസാലയുടെ പച്ചമണം മാറുമ്പോൾ തീ അണയ്ക്കാം. ഒരു ചെറിയ പാനിൽ നെയ്യോ എണ്ണയോ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ പൊട്ടിക്കാം. ഇത് രസത്തിലേക്ക് ഒഴിച്ച്, മല്ലിയില ചേർത്ത് അടച്ചുവെക്കാം.