മാങ്ങയുണ്ടോ വീട്ടിൽ? എങ്കിൽ ഉടനടി തയാറാക്കാം സദ്യ സ്പെഷ്യൽ മാങ്ങാ അച്ചാർ
ചേരുവകള്‍:-
മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്
മുളകുപൊടി - 3 ടീസ്പൂണ്‍
കായം - 1 ടീസ്പൂണ്‍
Jun 9, 2026, 11:10 IST
ചേരുവകള്‍:-
മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്
മുളകുപൊടി - 3 ടീസ്പൂണ്‍
കായം - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
എണ്ണ -3 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് കടുക് പൊട്ടിക്കുക. തീ കുറയ്ക്കുക. ചട്ടിയിലേക്ക് മുളകുപൊടി, ഉപ്പ് , കായം, മഞ്ഞള്‍ പൊടി എന്നിവ ഇട്ട് ഇളക്കുക. അതിനുശേഷം തീ കെടുത്തി തണുത്ത ശേഷം അരിഞ്ഞ മാങ്ങ ചേര്‍ത്ത് ഇളക്കി അടച്ചു സൂക്ഷിക്കുക. ഇതിലേക്ക് അല്പം നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് ചേർക്കാം കൂടുതല്‍ നാള്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ നേര്‍പ്പിച്ച വിനാഗിരി അല്‍പം ഒഴിക്കാം.