മീൻ കറിയും വറുത്തതും മടുത്തോ? എങ്കിൽ ഇന്ന് തന്നെ പരീക്ഷിക്കൂ ഈ സ്പെഷ്യൽ ഫിഷ് ടിക്ക

ഫിഷ് ക്യൂബ്സ് (10 Cubs) ആയി മുറിക്കുക. 
1/2 Tsp ജീരകപ്പൊടി, 1Tbsp മുളകുപൊടി, 1/4 Tsp മഞ്ഞൾ പൊടി, 1 Tsp ഗരം മസാല, കുരുമുളക് പൊടി, 1 Tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 Tbsp നിറയെ പുളിയില്ലാത്ത കട്ട തൈര്, 1 Tbsp നാരങ്ങാ നീര്, 2 Tbsp ഓയിൽ, ഉപ്പ് ഇവ നന്നായി മിക്സ്‌ ചെയ്തു ഫിഷ് ചേർത്ത് ഇളക്കി 2 hrs വെക്കുക. 

ബാംബൂ സ്ക്രൂവെർ 30 മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കി വെക്കുക. 
ഫിഷ് ക്യൂബ്സ് മസാലക്കൂട്ടിൽ നിന്ന് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ബാക്കിയുള്ള മസാലയിലേക്കു ക്യൂബ്സ് ആയി മുറിച്ച കാപ്സികം, തക്കാളി, ( പൾപ് മാറ്റിയത് ) സവാള, ഇവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. 
ഓവൻ preheat ചെയ്യുക. 
സ്ക്രൂവെറിൽ ഫിഷ് ക്യൂബ്‌സും വെജിറ്റബിൾസും alternate ആയി വെക്കുക. 
ഒരു കേക്ക് ടിന്നിന്റെ മുകളിൽ ക്രോസ്സ് ആയി സ്ക്രൂവെർ വെച്ചു bake / ഗ്രിൽ ചെയ്തെടുക്കാം. ഏകദേശം 20 മിനിറ്റ്. 
ഇടയ്ക്കു ഒന്ന് rotate ചെയ്തു കൊടുക്കുക. 
Notes :
# ഞാനിതു ഗ്രിൽ ചെയ്താണ് എടുത്തത് #തൈര് ചേർക്കുമ്പോൾ കട്ട തൈര് തന്നെ ചേർക്കണം. വെള്ളം ഉണ്ടെങ്കിൽ തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കുക.
# പുളി ഉള്ള തൈര് ആണെങ്കിൽ നാരങ്ങാ നീര് വേണ്ട.