സ്പെഷ്യൽ എഗ്ഗ് കബാബ്
സവോള.-2
ഉരുളക്കിഴങ്ങ് – 2
പച്ചമുളക് – 3
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
അവശ്യ ചേരുവകൾ
മുട്ട – 4
സവോള.-2
ഉരുളക്കിഴങ്ങ് – 2
പച്ചമുളക് – 3
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി- ഒരു സ്പൂൺ
ഗരം മസാല- അര സ്പൂൺ
ബ്രെഡ് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
മല്ലി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി നാലായി കീറുക. പിന്നീട് ഉരുളക്കിഴങ്ങും കുറച്ച് ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക. ഇനി പാനിൽ എണ്ണ ഒഴിച്ച് ഇതിലേക്ക് പച്ചക്കറികൾ എല്ലാം ഇട്ടു വഴറ്റുക. ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല, പച്ചമുളക് എന്നിവ കൂടി ചേർക്കുക. ഇത് വഴന്ന് വരുമ്പോൾ മല്ലിയും കറിവേപ്പിലയും കൂടി ചേർക്കാം. അവസാനം ഉടച്ചു വെച്ച കിഴങ്ങും കൂടി ആവാം. ഇത് ഒരു മുട്ട കഷ്ണം എടുത്തു അതിലേക്ക് ഫുൾ സ്റ്റഫ് ചെയ്തു കവർ ചെയ്യുക. ഇത് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രമ്പ്സിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.