മുട്ട കൊണ്ടുള്ള ഒരു സ്പെഷൽ കറി

മുട്ട- 2
സവാള- 2
ഇഞ്ചി, വെളിത്തുള്ളി ചതച്ചത്- 1 ടീസ്പൂൺ
പച്ചമുളക്-1
ഉപ്പ്- ആവശ്യത്തിന്
 

ആവശ്യമായ സാധനങ്ങൾ

മുട്ട- 2
സവാള- 2
ഇഞ്ചി, വെളിത്തുള്ളി ചതച്ചത്- 1 ടീസ്പൂൺ
പച്ചമുളക്-1
ഉപ്പ്- ആവശ്യത്തിന്
കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി-1 ടീസ്പൂൺ
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
ഗരം മസാല/ചിക്കൻമസാല-1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം സവാള ചെറുതായി അരി‍ഞ്ഞെടുക്കണം. പച്ചമുളക് നീളത്തിൽ അരിയുക. പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞ സവാളയും പച്ചമുളകും ഇ‍ഞ്ചി-വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക. ശേഷം അതിലേക്ക് കശ്മീരി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയോ ചിക്കൻമസാലയോ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റാം.


ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം ഇ കൂട്ട് മിക്സിയില്‍ ചേർത്ത് നന്നായി അരച്ചെടുക്കാം. പിന്നീട് വീണ്ടും പാൻ ചൂടാക്കി മിക്സിയിൽ അരച്ചെടുത്ത കൂട്ട് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കണം. ഒപ്പം ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം നന്നായി ഇളക്കിക്കൊടുക്കാം. അവസാനമായി കുറച്ച് മല്ലിയിലയും കൂടി ഇട്ടാൽ നല്ല സ്പെഷൽ മുട്ടക്കറി റെഡി. ചപ്പാത്തിയ്ക്കൊപ്പം മാത്രമല്ല നല്ല ചൂട് പൊറോട്ടയുടെയും അപ്പത്തിന്റെയും ഒപ്പം ഈ കറി കഴിക്കാം.