കടയിൽ നിന്ന് വാങ്ങുന്നത് എന്തിന്? വീട്ടിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ പഞ്ഞി കേക്ക്
ചേരുവകൾ
1. മൈദ – ¾ കപ്പ്
2. കോൺഫ്ലോർ – 1 ടേബിൾസ്പൂൺ
3. ബേക്കിംഗ് പൗഡർ – ½ ടീസ്പൂൺ
4. ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ
ചേരുവകൾ
1. മൈദ – ¾ കപ്പ്
2. കോൺഫ്ലോർ – 1 ടേബിൾസ്പൂൺ
3. ബേക്കിംഗ് പൗഡർ – ½ ടീസ്പൂൺ
4. ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ
5. വെജിറ്റബിൾ ഓയിൽ – ¼ കപ്പ്
6. പാൽ – ¼ കപ്പ്
7. പൊടിച്ച പഞ്ചസാര – ½ കപ്പ് + ¼ കപ്പ്
8. വാനില എസ്സൻസ് – 1 ടീസ്പൂൺ
9. ഫ്രൂട്ട് എസ്സൻസ് – 1 ടീസ്പൂൺ
10. മുട്ട – 4 (വലുത്)
11. വിനാഗിരി / നാരങ്ങാനീര് / ക്രീം ഓഫ് ടാർട്ടർ – 1 ടീസ്പൂൺ
12. പാൻ പുരട്ടാൻ വെണ്ണ – ആവശ്യത്തിന്
13. തിളച്ച വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ഓവൻ 190°C വരെ പ്രീഹീറ്റ് ചെയ്യുക.
2. ഒരു ബൗളിൽ മൈദ, കോൺഫ്ലോർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ഒരുമിച്ച് അരിച്ചെടുക്കുക. മാറ്റിവയ്ക്കുക.
3. മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ച് മഞ്ഞ മാറ്റിവയ്ക്കുക.
4. മുട്ടവെള്ളയിൽ ¼ കപ്പ് പൊടിച്ച പഞ്ചസാരയും വിനാഗിരി / നാരങ്ങാനീരും ചേർത്ത് സ്റ്റിഫ് പീക്ക് വരുന്നതുവരെ ബീറ്റ് ചെയ്യുക. മാറ്റിവയ്ക്കുക.
5. മറ്റൊരു ബൗളിൽ മുട്ടമഞ്ഞ, ½ കപ്പ് പൊടിച്ച പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പാൽ എന്നിവ ചേർത്ത് നന്നായി പതപ്പിക്കും വരെ അടിക്കുക.
6. ഇതിലേക്ക് അരിച്ചുവെച്ച ഉണങ്ങിയ ചേരുവകൾ കുറുകുറുക്കായി ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് വാനില എസ്സൻസും ഫ്രൂട്ട് എസ്സൻസും ചേർക്കുക.
7. അടിച്ചുവെച്ച മുട്ടവെള്ളം മൂന്ന് ഘട്ടങ്ങളായി ചേർത്ത് സാവധാനം മടക്കി ഇളക്കുക. മുട്ടവെള്ളം കാണാതെ മിശ്രിതം ഒത്തുചേരണം.
8. വെണ്ണ പുരട്ടി പാർച്ച്മെന്റ് പേപ്പർ വിരിച്ച പാനിലേക്ക് മിശ്രിതം ഒഴിക്കുക. എയർ ബബിൾസ് പുറത്താക്കാൻ പാൻ 4–5 പ്രാവശ്യം സാവധാനം തട്ടുക.
9. ഓവന്റെ താഴത്തെ റാക്കിൽ തിളച്ച വെള്ളം നിറച്ച ഒരു പാൻ വെക്കുക. മുകളിലെ റാക്കിൽ കേക്ക് പാൻ വെക്കുക.
10. 190°Cൽ 30–35 മിനിറ്റ് വരെ, മദ്ധ്യത്തിൽ കുത്തിയ ടൂത്ത്‌പിക്ക് വൃത്തിയായി പുറത്തുവരുന്നതുവരെ ബേക്ക് ചെയ്യുക.
11. കേക്ക് പാനിൽ നിന്ന് എടുത്ത ശേഷം ചുരുങ്ങാതിരിക്കാൻ തലകീഴായി വെച്ച് തണുപ്പിക്കുക.