ഓരോ സ്പൂണിലും നാടൻ രുചി – സ്പെഷ്യൽ ചിക്കൻ സ്റ്റ്യൂ 

ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്-ഒരു കപ്പു
സവാള അരിഞ്ഞത്-രണ്ടെണ്ണം
പച്ച മുളക്- നാലെണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലു അല്ലി
 

ചിക്കന്‍ സ്റ്റു

ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്-ഒരു കപ്പു
സവാള അരിഞ്ഞത്-രണ്ടെണ്ണം
പച്ച മുളക്- നാലെണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലു അല്ലി
ഉരുളകിഴങ്ങ് കഷണങ്ങള്‍ ആക്കിയത്- ഒരെണ്ണം
കാരറ്റ്- ഒരെണ്ണം
കറുവപ്പട്ട- ഒരു ചെറിയ കഷണം
ഏലക്കായ- രണ്ടെണ്ണം
ഗ്രാമ്പൂ-രണ്ടെണ്ണം
ഗരം മസാല- ഒരു സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍- അര കപ്പു

രണ്ടാം പാല്‍-ഒരു കപ്പു
കശുവണ്ടി അരച്ചത്‌- ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കുരുമുളക് പൊടി-ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്
എണ്ണ-ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു ഒന്ന് വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറം ആകുന്നതിനു മുമ്പേ ചിക്കെന്‍ കഷണങ്ങള്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്ത്ത് വേവിക്കുക. ചിക്കന്‍ കഷണങ്ങള്‍ പകുതി വേവാകുമ്പോള്‍ തന്നെ ഉരുളകിഴങ്ങ്, കാരറ്റ് കഷണങ്ങള്‍ ചേര്ക്കു ക. എല്ലാ കഷണങ്ങളും പാകത്തിന് വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചതും ചേര്ക്കു ക. ഒന്ന് തിളച്ച ശേഷം പാകത്തിന് ഉപ്പു ചേര്ക്കു ക. തേങ്ങയുടെ ഒന്നാം പാലില്‍ ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേര്ത്ത്ം യോജിപ്പിച്ച ശേഷം ചിക്കെനിലേക്ക് ചേര്ക്കു ക. കറിവേപ്പില ഇട്ടു വാങ്ങാം