അതിഥികൾ വരുമ്പോൾ പെട്ടെന്ന് തയ്യാറാക്കാം ഒരു സ്പെഷ്യൽ ബീഫ് സ്റ്റു!
ചേരുവകൾ
ബീഫ് -1 കിലോ
ജിഞ്ചർ ഗാർലിക് പേസ്റ്റ് -2 ടീസ്പൂൺ
സബോള -4 എണ്ണം
പൊട്ടറ്റോ -2 എണ്ണം
ചേരുവകൾ
ബീഫ് -1 കിലോ
ജിഞ്ചർ ഗാർലിക് പേസ്റ്റ് -2 ടീസ്പൂൺ
സബോള -4 എണ്ണം
പൊട്ടറ്റോ -2 എണ്ണം
ക്യാരറ്റ് -2 എണ്ണം
ഗ്രീൻ പീസ് -100 ഗ്രാം
ബീൻസ് -100 ഗ്രാം
കറിവേപ്പില -2 തണ്ട്
ക്യാഷുനട്ട് -50 ഗ്രാം (തേങ്ങാപ്പാലിൽ കുതിർത്തു അരക്കാൻ)
ക്യാഷുനട്ട്, കിസ്മിസ് -10-12 എണ്ണം വീതം നെയ്യിൽ വറുത്തത്
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ –5 എണ്ണം
പട്ട -ഒരു ചെറിയ കഷണം
തക്കോലം -2 എണ്ണം
വഴനയില -2 -3 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂൺ
തേങ്ങാപ്പാൽ (ഒന്നാം പാൽ )100 ML
തേങ്ങാപ്പാൽ (രണ്ടാം പാൽ )200 ML
ഓയിൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -2 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
ബീഫ് കഴുകി മീഡിയം തരത്തിൽ കട്ട് ചെയ്‌തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്‌സ് ചെയ്തത് ഒരു മുക്കാൽ വേവിൽ ആക്കി വെക്കുക. ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ് എന്നിവ ആവിയിൽ വേവിച്ചെടുക്കുക കളർ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യിൽ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറുതായി വറക്കുക. ജിഞ്ചർ ഗാർലിക് പേസ്റ്റ്, സബോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി വഴറ്റുക. സബോള ബ്രൗൺ ആവരുത്. ഇതിലേയ്ക്ക് ക്യുബ്‌സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാൽ എന്നിവ ചേർത്ത് ചെറു തീയിൽ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോൾ ആവിയിൽ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേർത്ത് മുക്കാൽ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേർത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലിൽ ക്യാഷുനട്ട് കുതിർത്തു അരച്ചെടുത്തു ചേർക്കുക. ഗ്രേവി കുറുകി വരുമ്പോൾ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേർത്ത് ചൂടോടെ വിളമ്പുക.