പുറംഭാഗം മൊരിഞ്ഞും ഉള്ളിൽ മൃദുവായും; രുചിയിൽ വേറിട്ടൊരു വിദേശ വിഭവം!
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 3 എണ്ണം
- മുട്ട – 5 എണ്ണം
- സവാള – 1 എണ്ണം
- ഒലിവ് ഓയിൽ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളകുപൊടി – കാൽ ടീസ്പൂൺ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നേർത്ത കഷ്ണങ്ങളായി അരിയുക. സവാളയും ചെറുതായി അരിയുക.
2. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞ തീയിൽ വേവിക്കുക. ഉരുളക്കിഴങ്ങ് മൃദുവാകുന്നതുവരെ വേവിച്ച ശേഷം അധിക എണ്ണ മാറ്റുക.
3. മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഉപ്പും കുരുമുളകും ചേർത്ത് നന്നായി അടിച്ചെടുക്കുക.
4. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും സവാളയും ചേർത്ത് ഇളക്കുക. അഞ്ച് മിനിറ്റ് മാറ്റിവയ്ക്കാം.
5. ഒരു നോൺസ്റ്റിക് പാനിൽ അല്പം എണ്ണ ഒഴിച്ച് മിശ്രിതം ചേർക്കുക. കുറഞ്ഞ തീയിൽ അടിഭാഗം ഉറയ്ക്കുന്നതുവരെ വേവിക്കുക.
6. ഒരു പ്ലേറ്റ് ഉപയോഗിച്ച് ശ്രദ്ധയോടെ മറിച്ചിട്ട് മറുവശവും വേവിക്കുക. ഇരുവശവും സ്വർണനിറമാകുമ്പോൾ അടുപ്പിൽനിന്ന് മാറ്റാം.