ചിക്കൻ ബിരിയാണി വഴിമാറിക്കോ! രുചിയിൽ ഞെട്ടിക്കാൻ സോയ ബോൾസ് ബിരിയാണി

ചേരുവകള്‍:-
സോയ chunks - 1/4 കിലോ 
ബിരിയാണി അരി - 1/2 കിലോ 
സവാള നീളത്തിലരിഞ്ഞത് - 1/2 കിലോ 

 

ചേരുവകള്‍:-
സോയ chunks - 1/4 കിലോ 
ബിരിയാണി അരി - 1/2 കിലോ 
സവാള നീളത്തിലരിഞ്ഞത് - 1/2 കിലോ 
ഗരം മസാല - 2 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
തക്കാളി നീളത്തിലരിഞ്ഞത് -3 എണ്ണം 
ചെറുനാരങ്ങ - 1 എണ്ണം
മല്ലിയില, പൊതിനയില - ആവശ്യത്തിന് 
കറിവേപ്പില - 3 തണ്ട്
നെയ്യ് - 100 ഗ്രാം 
ഡാല്‍ഡ - 100 ഗ്രാം.
പച്ചമുളക് ചതച്ചത് - 8 എണ്ണം 
ഇഞ്ചി ചതച്ചത് - 1 വലിയ കഷണം 
വെളുത്തുള്ളി - രണ്ട് എണ്ണം  
അണ്ടിപ്പരിപ്പ്  - 50 ഗ്രാം
മുന്തിരി - 50 ഗ്രാം 
തേങ്ങയുടെ ഒന്നാം പാല്‍ - 1/2 കപ്പ് 
പട്ട, കരയാമ്പൂ, ഏലക്ക - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:- 
സോയ തിളച്ച വെള്ളത്തില്‍ 10 മിനുട്ട് കുതിര്‍ത്തശേഷം പിഴിഞ്ഞ് വെള്ളം കളഞ്ഞു വെക്കുക. അതിനുശേഷം മുളകുപൊടിയും ഉപ്പും പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ തന്നെ ഇഞ്ചി, വെളുത്തുള്ളി, രണ്ട് സവാള മാറ്റിവെച്ച് ബാക്കിയുള്ള സവാള എന്നിവ വഴറ്റുക ഇതിലേക്ക് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി,  പകുതി ഗരം മസാലപ്പൊടി, ഉപ്പ് തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. മസാല കൂട്ട് നല്ലതുപോലെ വെന്തു വന്നാല്‍ അതിലേക്ക് സോയാ വറുത്തതും ഒരു ചെറുനാരങ്ങയുടെ നീരും ഒഴിച്ച് വറ്റിക്കുക. ഒരു ചെമ്പ് അടുപ്പില്‍വെച്ച് നെയ്യും ഡാല്‍ഡയും ഉരുക്കി എടുക്കുക. മാറ്റിവെച്ച സവാള അതിലിട്ട് വറുത്തുകോരുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യില്‍ കഴുകി വാര്‍ത്തുവെച്ച അരി ഇട്ട് രണ്ടു മൂന്ന് മിനുട്ട് നന്നായി വറുക്കുക. നാല് ഗ്ലാസ് വെള്ളം അരിയിലെക്ക് ഒഴിക്കുക. ഇതിലേക്ക് പട്ട, കരയാമ്പൂ, ഏലക്ക, ചെറുനാരങ്ങനീര് പാകത്തിനുള്ള ഉപ്പ് എന്നിവ ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ ഒന്ന് ഇളക്കണം. മാറ്റിവെച്ച പകുതി ഗരംമസാലപ്പൊടിയും അതിലിട്ട് ഇളക്കുക. ചോറ് പാകമായാല്‍ അടുപ്പില്‍നിന്ന് വാങ്ങുക. വറുത്തുവെച്ച സവാളയില്‍ മല്ലിയിലയും പൊതിനയിലയും ബാക്കി ഗരംമസാലപ്പൊടിയും ചേര്‍ക്കുക. ഒരു ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ സോയ മസാല നിരത്തുക. അതിനുമീതെ മല്ലിയില, പൊതിനയില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. ഇതിനു മീതെ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ വിതറുക. പിന്നെ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. പിന്നീട് പാത്രം അടപ്പുകൊണ്ട് മൂടി ഇടത്തരം ദമ്മില്‍ ആവി കയറ്റി വേവിക്കുക.സ്വാദിഷ്ടമായ സോയ ബിരിയാണി റെഡി.