ഈ പച്ചക്കറികൊണ്ട് സൂപ്പ് തയ്യാറാക്കി നോക്കൂ
കാരറ്റ്- രണ്ടെണ്ണം
വെളുത്തുള്ളി അരിഞ്ഞത്-നാലെണ്ണം
ഒലിവ് ഓയില്‍-ഒരു ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട-ഒരെണ്ണം
ചേരുവകള്‍
മത്തങ്ങ-250 ഗ്രാം
കാരറ്റ്- രണ്ടെണ്ണം
വെളുത്തുള്ളി അരിഞ്ഞത്-നാലെണ്ണം
ഒലിവ് ഓയില്‍-ഒരു ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട-ഒരെണ്ണം
കുരുമുളക്- അഞ്ചെണ്ണം
വെള്ളം- മൂന്നു കപ്പ്
ഉപ്പ്- അല്പം
പനിക്കൂര്‍ക്ക- അല്പം
ബട്ടര്‍- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റും മത്തങ്ങയും തൊലികളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളായി അരിയുക. ഇത് മാറ്റിവെക്കുക. ഇനി ഒരു പ്രഷര്‍ കുക്കറില്‍ ഒലിവ് ഓയില്‍ ഒഴിച്ച് മീഡിയം തീയില്‍ ചൂടാക്കുക. ചൂടായിക്കഴിഞ്ഞാല്‍ കറുവാപ്പട്ട, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ക്കുക. നല്ലൊരു മണം വരുന്നതുവരെ ഇവ ഒലിവ് ഓയിലില്‍ ഇട്ട് വറുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ച വെളുത്തുള്ളി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മത്തങ്ങ, കാരറ്റ് എന്നിവയുടെ കഷ്ണങ്ങളും വെള്ളവും ഉപ്പും പനിക്കൂര്‍ക്കയും ചേര്‍ക്കുക.
ഇനി പ്രഷര്‍ കുക്കര്‍ മൂടിവെച്ച് മീഡിയം ചൂടില്‍ രണ്ട് വിസില്‍ അടിപ്പിക്കുക. ഇതിനെല്ലാം കൂടി പരമാവധി 15 മിനിറ്റ് എടുക്കും. കുക്കറിന്റെ മൂടി തുറക്കുന്നതിന് മുന്‍പ് കുറച്ചു നേരം തണുക്കാന്‍ വെക്കുക. ഇനി മൂടി തുറന്ന ശേഷം അവ ഒരു ബ്ലെന്‍ഡറിലോ മിക്‌സിയിലോ നന്നായി അടിച്ചെടുക്കുക. ഇനി ഇത് ഒന്നുകൂടി കുക്കറിലേക്ക് മാറ്റി തിളപ്പിക്കുക. കട്ടി കുറയ്ക്കണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഇതിലേക്ക് അല്പം ബട്ടര്‍ കൂടി ചേര്‍ക്കാം. സൂപ്പ് തയ്യാർ.