പഞ്ഞി പോലെയിരിക്കുന്ന പാൽ പുട്ട് 

അരിപ്പൊടി- 2 കപ്പ്
വെള്ളം- 2 കപ്പ്
കാരറ്റ്- 2
പഞ്ചസാര- 4 ടേബിൾസ്പൂൺ
പാൽപ്പൊടി- 4 ടേബിൾസ്പൂൺ
 

അവശ്യ ചേരുവകൾ

അരിപ്പൊടി- 2 കപ്പ്
വെള്ളം- 2 കപ്പ്
കാരറ്റ്- 2
പഞ്ചസാര- 4 ടേബിൾസ്പൂൺ
പാൽപ്പൊടി- 4 ടേബിൾസ്പൂൺ
തേങ്ങ- 1/2 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേയ്ക്ക് അരിപ്പൊടി എടുക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. ഇത് ഇനി കുറച്ചുനേരം മാറ്റിവെയ്ക്കാം. ഇനി ഇതിലേക്ക് കാരറ്റ് ഗ്രേറ്റ് ചെയ്തത്, തേങ്ങ തിരുമിയത്, പഞ്ചസാര, പാൽപ്പൊടി എന്നിവയും ചേർക്കുക. ഒപ്പം നെയ്യ് ചേർക്കാനും മറക്കേണ്ട. ഇനി ഇത് പുട്ട് കുറ്റിയിലേയ്ക്ക് മാറ്റി ആവിയിൽ വേവിക്കാം.