നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് പുട്ടിന് അരിപ്പൊടി മാത്രം പോര
കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. തേങ്ങയും പുട്ടുപൊടിയും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം രുചിയിലും ആരോഗ്യത്തിലും മുൻപന്തിയിലാണ്. എങ്കിലും, പലപ്പോഴും വീട്ടിൽ പുട്ട് ഉണ്ടാക്കുമ്പോൾ അത് കട്ടിയായി പോകുകയോ അല്ലെങ്കിൽ പൊടിഞ്ഞ് പോവുകയോ ചെയ്യാറുണ്ട്. പുട്ട് മൃദുവായി ഇരിക്കുക എന്നുള്ളതാണ് അതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

പുട്ട് മൃദുവായി കിട്ടുന്നതിന് അതിൻ്റെ മാവ് തയ്യാറാക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിന് ശരിയായ അളവിൽ വെള്ളം ചേർത്ത്, പുട്ടുപൊടി നനച്ചെടുക്കുക, ഒപ്പം ഒരു ചേരുവ കൂടി ഉൾപ്പെടുത്തിയാൽ നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റും രുചികരവുമായ പുട്ട് റെഡി.
ചേരുവകൾ
കപ്പ
ഉപ്പ്
അരിപ്പൊടി
തയ്യാറാക്കുന്ന വിധം
600 ഗ്രാം പച്ചകപ്പ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഗ്രേറ്റ് ചെയ്തോ അല്ലെങ്കിൽ പൊടിച്ചോ ഒരു ബൗളിലേയ്ക്കു മാറ്റാം.
ഇതിലേയ്ക്ക് അര ടേബിൾസ്പൂൺ ഉപ്പ് ചേർത്തിളക്കാം.
അഞ്ച് മിനിറ്റ് കഴിഞ്ഞ് വെള്ളം കളഞ്ഞെടുത്ത് കാൽ കപ്പ് അരിപ്പൊടി കൂടി ചേർത്തിളക്കാം.
പുട്ട് തയ്യാറാക്കുന്നതു പോലെ തന്നെ തേങ്ങ ചിരകിയതും കപ്പയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.