നല്ല സോഫ്റ്റായ ഇഡ്ഡലി

പച്ചരി: 3 കപ്പ്
ഉഴുന്ന്:  ഒന്നര കപ്പ്
ഉലുവ: ഒരു ടീസ്പൂണ്‍
ചോറ്, അല്ലെങ്കില്‍ കുതിര്‍ത്ത അവില്‍: ഒരു പിടി
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വ

 

ചേരുവകള്‍:

പച്ചരി: 3 കപ്പ്
ഉഴുന്ന്:  ഒന്നര കപ്പ്
ഉലുവ: ഒരു ടീസ്പൂണ്‍
ചോറ്, അല്ലെങ്കില്‍ കുതിര്‍ത്ത അവില്‍: ഒരു പിടി
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ കുതിരാനായി വക്കണം. ശേഷം ഒരുമിച്ചോ അല്ലെങ്കില്‍ ഉഴുന്ന് ആദ്യം അരിയും ചോറും കൂടെ പിന്നീടായോ അരച്ചെടുക്കാം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉപ്പ് ചേര്‍ത്ത് കൈകൊണ്ട് തന്നെ നന്നായി യോജിപ്പിച്ചെടുക്കാം. ശേഷം അടപ്പ് ചെറുതായി തുറന്ന് വെച്ച് രാത്രി മുഴുവന്‍ അതായത് 8-10 മണിക്കൂര്‍ വരെ പുറത്ത് സൂക്ഷിക്കാം. രാവിലെ ഒരു തവി വച്ച് ഇളക്കി നല്ല മയമുള്ള ഇഡ്ഡലിയോ ദോശയോ ചുട്ടെടുക്കാം..