പഞ്ഞിപോലത്തെ സോഫ്റ്റ് ബണ്ണുകൾ ഇനി വീട്ടിലുണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
ഗോതമ്പുപൊടി: 1 കപ്പ്
പാല്: അര കപ്പ്
പഞ്ചസാര: 2 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ്: അര ടീസ്പൂൺ
ആവശ്യമായ സാധനങ്ങൾ
ഗോതമ്പുപൊടി: 1 കപ്പ്
പാല്: അര കപ്പ്
പഞ്ചസാര: 2 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ്: അര ടീസ്പൂൺ
ഉപ്പ്: കാൽ ടീസ്പൂൺ
ബട്ടർ: 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഇളം ചൂടുള്ള പാൽ ചേർക്കാം. ഇതിൽ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഈസ്റ്റ് ചേർത്ത് യോജിപ്പിക്കാം. ഏകദേശം 15 മിനിറ്റ് മൂടി വെച്ച് പാൽ പൊങ്ങിവരാൻ അനുവദിക്കുക.
മറ്റൊരു ബൗളെടുത്ത് അതിൽ ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യണം. ശേഷം അതിലേക്ക് ബട്ടർ കൂടി ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കണം. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഈസ്റ്റ് മിശ്രിതം ചേർത്ത് കുഴയ്ക്കാം. ചപ്പാത്തി മാവുപോലെയല്ല, കുറച്ച് ലൂസ് ആയി വേണം മാവ് കുഴച്ചെടുക്കേണ്ടത്.
ഇനി മാവ് കൗണ്ടർ ടോപ്പിലിട്ട് 5-6 മിനിറ്റ് നന്നായി കുഴച്ച് സോഫ്റ്റ് ആക്കണം. ഒരു ബൗളിൽ അല്പം ബട്ടർ തടവി മാവ് അതിൽ വെച്ച് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. മാവ് ഇരട്ടിയായി പൊങ്ങുന്നത് വരെ ഇങ്ങനെ ചെയ്യണം. പൊങ്ങി വന്ന മാവ് ഒന്നുകൂടി കുഴച്ച ശേഷം തുല്യ ഭാഗങ്ങളായി മുറിച്ചെടുക്കണം. ഇവ ഓരോന്നും ഉരുളകളാക്കി മാറ്റാം.
അവസാനമായി ഇഡലിത്തട്ടിൽ ബട്ടർ തടവി ഓരോ കുഴിയിലും ഓരോ മാവ് ഉരുളകൾ വെക്കണം. ഇതിന് മുകളിൽ അല്പം പാൽ ബ്രഷ് ചെയ്ത ശേഷം 10 മിനിറ്റ് മൂടി വെക്കണം. ആദ്യം അടിവശം കട്ടിയുള്ള ഒരു കടായി ഉള്ളിൽ ഒരു സ്റ്റാൻഡ് വെച്ച് 5 മിനിറ്റ് പ്രീഹീറ്റ് ചെയ്തെടുത്ത ശേഷം ഇഡ്ഡലിത്തട്ട് അതിൽ ഇറക്കിവെച്ച് ലോ-മീഡിയം ഫ്ലെയിമിൽ 15 മിനിറ്റ് ബേക്ക് ചെയ്യണം.