സോഫ്റ്റ് ആന്റ് ടേസ്റ്റി റവ ഉപ്പുമാവ് തയ്യാറാക്കാം
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - രണ്ടെണ്ണം
കാരറ്റ്- ഒരു കഷ്ണം
ആവശ്യമുള്ള ചേരുവകള്‍
റവ- രണ്ട് കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - രണ്ടെണ്ണം
കാരറ്റ്- ഒരു കഷ്ണം
ഉഴുന്ന് പരിപ്പ് - രണ്ട് സ്പൂണ്‍
കടുക് - അര സ്പൂണ്‍
ഓയില്‍- കാല്‍ക്കപ്പ്
കറിവേപ്പില- പാകത്തിന്
കശുവണ്ടിപ്പരിപ്പ് - 5-6 എണ്ണം
ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - ഒരു വലിയ സ്പൂണ്‍
തിളപ്പിച്ച വെള്ളം - ആറു ക്പ്പ്
* ആദ്യം പാന്‍ അടുപ്പില്‍ വെച്ച് അല്‍പം എണ്ണയൊഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചെടുക്കാം. പിന്നീട് ഉഴുന്ന് പരിപ്പ് ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ ഇളക്കണം
* പിന്നീട് ഇതിലേക്ക് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കണം. അത് നല്ലതുപോലെ നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് വഴറ്റിയെടുക്കാം. പിന്നീട് സവാളയും കാരറ്റും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം
* ശേഷം ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് പിന്നീട് റവ ചേര്‍ത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കണം
* റവ ചുവന്ന നിറത്തിലേക്ക് മാറുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കാം. ഈ സമയം അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്
* പിന്നീട് ഇത് അയഞ്ഞ് വരുമ്പോള്‍ തീ ഓഫ് ചെയ്ത് മല്ലിയില തൂവി വാങ്ങി വെക്കാം. ഉപ്പുമാവ് റെഡി. വേണമെങ്കില്‍ നെയ് തൂകാവുന്നതാണ്.