രാത്രിയില്‍ കുതിര്‍ത്തുവച്ച 'ഓട്ട്‌സ്' കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ ?

സാധാരണഗതിയില്‍ പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. 

 

സാധാരണഗതിയില്‍ പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. 

എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്...

.മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 

.ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ് കുറയ്ക്കാനാണ് ഇത് സഹായിക്കുക. 

.ഓട്ട്‌സിന് വിശപ്പിനെ ക്ഷമിപ്പിക്കാനുള്ള കഴിവ് ഏറെയാണ്. അതുകൊണ്ട് തന്നെ ദീര്‍ഘനേരം മറ്റ് ഭക്ഷണം കഴിക്കാതെ തുടരാന്‍ നമുക്ക് സഹായകമായിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്. 

. രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ കഴിക്കുന്നത് കൊണ്ട് മുടിയുടെ ആരോഗ്യത്തിനും ചില ഗുണങ്ങളുണ്ട്. സാപോനിന്‍, ബീറ്റ- ഗ്ലൂകാന്ഡ, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതിനാലാണിത്. 

. ഹോര്‍മോണുകള്‍ 'ബാലന്‍സ്' ചെയ്ത് നിര്‍ത്തുന്നതിനും രാത്രിയില്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ കഴിക്കുന്നത് ഗുണകരമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഓട്ടസ് എന്നതിനാലാണിത്.