രാവിലെ  തയ്യാറാക്കാം അടിപൊളി അപ്പം

മിക്‌സിയുടെ ജാറിലേക്ക് ഗോതമ്പുപൊടിയും തേങ്ങാ ചിരകിയതും ചോറും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
 

ചേരുവകള്‍

ഗോതമ്പ് പൊടി – രണ്ട് കപ്പ്

തേങ്ങ ചിരകിയത് – ഒരു കപ്പ്

ചോറ് – കാല്‍ കപ്പ്

ഇന്‍സ്റ്റന്റ് യീസ്റ്റ് – 1 ടീസ്പൂണ്‍

പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ചെറുചൂടുവെള്ളം – രണ്ട് കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് ഗോതമ്പുപൊടിയും തേങ്ങാ ചിരകിയതും ചോറും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഇതിലേക്ക് പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക.ഈ മാവ് ഒരു വലിയ ബൗളില്‍ ഒഴിച്ച് 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.1/2 മണിക്കൂറിന് ശേഷം ചേര്‍ത്തിളക്കി, ഓരോ സ്പൂണ്‍ വീതം ചൂടാക്കിയ അപ്പച്ചട്ടിയില്‍ ഒഴിച്ചു ചുറ്റിച്ചു കൊടുക്കുക.

ഇനി തീ കൂട്ടി വയ്ക്കാം. അരികില്‍ ചെറിയ തുളകള്‍ വന്നു തുടങ്ങിയാല്‍ തീ താഴ്ത്തി മൂടി വയ്ക്കണം.കുറച്ചു സമയം കഴിഞ്ഞാല്‍ മൂടി മാറ്റി നോക്കാം. നടുഭാഗം വെന്താല്‍ ചട്ടിയില്‍ നിന്നും എടുത്ത്മാറ്റാം