കുറുകിയ കടലക്കറി തയ്യാറാക്കാം 

സവാള :2വലുത്
തക്കാളി :2
പച്ചമുളക് :3
ഇഞ്ചി :ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി :9
ചുവന്ന മുളക് :3

 

കടല :1ഗ്ലാസ്‌
സവാള :2വലുത്
തക്കാളി :2
പച്ചമുളക് :3
ഇഞ്ചി :ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി :9
ചുവന്ന മുളക് :3
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
മുളക് പൊടി :1ടേബിൾ സ്പൂൺ
മല്ലിപൊടി :2ടേബിൾ സ്പൂൺ
ഗരം മസാല :1ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ :ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർക്കുക. വഴന്നു വരുമ്പോൾ സവാള ചേർത്ത് വഴട്ടിയതിൽ  പൊടികൾ ചേർക്കുക. തക്കാളി അരച്ചത് ചേർക്കുക. കടല ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചെടുക്കുക.

ആവശ്യത്തിന് വെന്ത് കഴിയുമ്പോൾ കുക്കറിൽ കറിവേപ്പില ഇട്ട് വാങ്ങുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ പച്ചമുളകും, ചുവന്ന മുളകും ഇട്ട് മൂത്തത്തിനു ശേഷം കുറച്ചു കശ്മീരി മുളക് പൊടി കൂടി ഇട്ടു കറിയിൽ ചേർക്കുക. കുറുകിയ കടലക്കറി തയാർ.