ഇതാ ഒരു സിംപിൾ ഹെൽത്തി പോപ്സിക്കിൾ
]
Mar 16, 2026, 19:15 IST
പോപ്സിക്കിൾ
ചേരുവകൾ
കരിക്കിൻ വെള്ളം
കസ്കസ്- 1ടീസ്പൂൺ
നാരങ്ങ- 1
പഞ്ചസാര- 1/2 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
പച്ചമുളക്- 1
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് അതിൽ കസ്കസ് ചേർത്ത് 15 മിനിറ്റ് കുതിർക്കാൻ വയ്ക്കാം.
ഒരു കരിക്കിന്റെ വെള്ളം ബൗളിലെടുക്കാം. അതിലേയ്ക്ക് കുതിർത്ത കസ്കസ് ചേർക്കാം.
ഒരു നാരങ്ങ പിഴഞ്ഞതും, അര ടീസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
അതിലേയ്ക്ക് ഒരു പച്ചമുളക് കീറിയതും ചേർത്ത് നന്നായി ഇളക്കാം.
തയ്യാറാക്കിയ മിശ്രിതം പോപ്സിക്കിൾ മൗൾഡിലേയ്ക്ക് ഒഴിച്ച് ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഫ്രീസറിൽ വയ്ക്കാം.
നന്നായി കട്ടിയായതിനു ശേഷം ആസ്വദിച്ചു കഴിക്കാം.