സിമ്പിൾ ബ്രേക്ക്ഫാസ്റ്റ് ഇതാ 

റവ- 1 കപ്പ്
    അരിപ്പൊടി- 2 ടേബിൾസ്പൂൺ
    തൈര്- 2 ടേബിൾസ്പൂൺ
    പച്ചമുളക്- 2

 

ചേരുവകൾ

    റവ- 1 കപ്പ്
    അരിപ്പൊടി- 2 ടേബിൾസ്പൂൺ
    തൈര്- 2 ടേബിൾസ്പൂൺ
    പച്ചമുളക്- 2
    സവാള- 1/2 
    ഉപ്പ്- ആവശ്യത്തിന്
    ബേക്കിങ് സോഡ- ഒരു നുള്ള്
    ഇഞ്ചി- ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് റവ വറുത്തെടുക്കുക.
    ചൂടാറിയതിനു ശേഷം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾസ്പൂൺ തൈര്, രണ്ട് പച്ചമുളക്, ചെറിയ കഷ്ണം സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് അരച്ചെടുക്കുക.
     അതിലേയ്ക്ക് ഒരു നുള്ള് ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
    അരച്ചെടുത്ത മാവിൽ നിന്നും അൽപ്പം ചൂടായ എണ്ണയിലേയ്ക്ക് ഒഴിച്ച് വറുത്തെടുക്കുക.