രുചിയൂറും ചെമ്മീൻ അട

 

ചെമ്മീൻ -300 ഗ്രാം

മഞ്ഞൾ -അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി -മുക്കാൽ ടീസ്പൂൺ

ഗരം മസാല =കാൽ ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

സവാള

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് -2ടീസ്പൂൺ

തക്കാളി -1പുളിയുള്ളത്

മല്ലിപൊടി -1/4 ടീസ്പൂൺ

ഗരം മസാല -1/4 ടീസ്പൂൺ

ഓയിൽ ആവശ്യത്തിന്

മൈദ -അര കപ്പ്‌

ഉപ്പ് ആവശ്യത്തിന്

വെള്ളം ( മൈദ നന്നായി കുഴച്ചെടുക്കുക)


തയാറാക്കുന്ന വിധം

മസാല തേച്ച ചെമ്മീൻ വറുത്തുമാറ്റി വെക്കുക. ശേഷം സവാള ഉപ്പ് ഇട്ടു വഴറ്റുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം തക്കാളികൂടി ചേർത്ത് വഴറ്റുക.

തക്കാളി നന്നായി സവാളയിൽ യോജിച്ച ശേഷം അതിൽ ചെമ്മീൻ ഇട്ട്, ഗരം മസാല ചേർക്കുക. മൈദമാവ് എടുത്ത് പരത്തി അതിൽ മസാല ചേർത്ത് അടക്കുക. ശേഷം ഓയിലിൽ ഇട്ടു വറുത്ത് എടുക്കുന്നതോടെ ചെമ്മീൻ അട തയ്യാർ.