ചെമ്മീൻ മസാല ബാക്കി വന്നോ? ദാ മിനിറ്റുകൾക്കുള്ളിൽ ഒരു ഇൻസ്റ്റന്റ് ചെമ്മീൻ പുട്ട്

വ​റു​ത്ത അ​രി​പ്പൊ​ടി – ഒ​രു ക​പ്പ്
തേ​ങ്ങ​പ്പീ​ര – ഒ​രു ക​പ്പ്
ഉ​പ്പ് – പാ​ക​ത്തി​ന്
വെ​ള്ളം – പൊ​ടി ന​നയ്​ക്കാ​ന്‍
ആ​വ​ശ്യ​മു​ള്ള​ത്

 

വ​റു​ത്ത അ​രി​പ്പൊ​ടി – ഒ​രു ക​പ്പ്
തേ​ങ്ങ​പ്പീ​ര – ഒ​രു ക​പ്പ്
ഉ​പ്പ് – പാ​ക​ത്തി​ന്
വെ​ള്ളം – പൊ​ടി ന​നയ്​ക്കാ​ന്‍
ആ​വ​ശ്യ​മു​ള്ള​ത്
വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​ന്‍ – അ​ര ക​പ്പ്
സ​വാ​ള – ഒ​രെ​ണ്ണം
ത​ക്കാ​ളി – ഒ​രെ​ണ്ണം
വെ​ളു​ത്തു​ള്ളി – മൂ​ന്നോ നാ​ലോ അ​ല്ലി
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം
പ​ച്ച​മു​ള​ക് – ഒ​ന്ന്
മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി – അ​ര ടീ​സ്പൂ​ണ്‍
ഗ​രം മ​സാ​ല – അ​ര ടീ​സ്പൂ​ണ്‍
മ​ല്ലി​യി​ല -ക​റി​വേ​പ്പി​ല
എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം
അ​രി​പ്പൊ​ടി തേ​ങ്ങ​യും ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് പു​ട്ടി​നു ന​ന​യ്ക്കു​ന്ന​ത് പോ​ലെ ന​ന​ച്ചു വയ്​ക്കു​ക. അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു ഒ​ന്നു​കൂ​ടി ന​ന്നാ​യി തി​രു​മ്മി യോ​ജി​പ്പി​ച്ചാ​ല്‍ ന​ല്ല മ​യ​വും സ്വാ​ദും ഉ​ണ്ടാ​വും. സ​വാ​ള, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി , ഇ​ഞ്ചി, ത​ക്കാ​ളി എ​ന്നി​വ പൊ​ടി​യാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്ത് വച്ച് ചൂ​ടാ​കു​മ്പോ​ള്‍ എ​ണ്ണ​യൊ​ഴി​ക്കു​ക . ചൂ​ടാ​യ എ​ണ്ണ​യി​ല്‍ അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന​വ ചേ​ര്‍ത്ത് വ​ഴ​ന്നു വ​രു​മ്പോ​ള്‍ മ​സാ​ല​പ്പൊ​ടി​ക​ള്‍ ചേ​ര്‍ത്ത് ന​ന്നാ​യി മൂ​പ്പി​ക്കു​ക. ശേ​ഷം ചെ​മ്മീ​നും പാ​ക​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് , മൂ​ടി വ​ച്ച് വേ​വി​ക്കു​ക. ചെ​മ്മീ​ന്‍ വെ​ന്തു ക​ഴി​യു​മ്പോ​ള്‍ മൂ​ടി തു​റ​ന്നു വ​ച്ച് വെ​ള്ളം വ​റ്റി​ച്ചെ​ടു​ക്കു​ക. മ​ല്ലി​യി​ല​യും ക​റി​വേ​പ്പി​ല​യും ചേ​ര്‍ത്ത് അ​ല്‍പ്പ​സ​മ​യം അ​ട​ച്ചു വയ്​ക്കു​ക. ഇ​നി പു​ട്ടു​കു​റ്റി​യി​ല്‍ ന​ന​ച്ചു വ​ച്ചി​രി​ക്കു​ന്ന അ​രി​പ്പൊ​ടി ഇ​ടു​ക. പു​ട്ടി​നു പീ​ര​യെ​ന്ന പോ​ലെ ​ത​യാ​റാ​ക്കി​വ​ച്ച ചെ​മ്മീ​ന്‍ കൂ​ട്ട് ഇ​ട​യ്ക്കി​ടെ ചേ​ർ​ക്കാം. ആ​വി​ക​യ​റ്റി വേ​വി​ച്ച് ചൂ​ടോ​ടെ ക​ഴി​ക്കാം.