ചെമ്മീൻ കൊണ്ട് ഒരു കിടിലൻ സ്നാക്ക്

ചേരുവകൾ
ചെമ്മീൻ – 15 എണ്ണം
തേങ്ങ ചിരകിയത് / ചതച്ചത് – ½ കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 4 അല്ലി

 

ചേരുവകൾ
ചെമ്മീൻ – 15 എണ്ണം
തേങ്ങ ചിരകിയത് / ചതച്ചത് – ½ കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – കുറച്ച്
പച്ചമുളക് – 3 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. വൃത്തിയാക്കിയ ചെമ്മീൻ, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം ഇതിലേക്ക് തേങ്ങ ചേർത്ത് വീണ്ടും അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളം ചേർക്കരുത്. തേങ്ങ നന്നായി ക്രഷ് ചെയ്ത് എടുത്താൽ മതിയാകും.
മിശ്രിതത്തിൽ വെള്ളത്തിന്റെ അംശം കൂടുതലാണെങ്കിൽ കുറച്ച് ബ്രെഡ് ക്രംബ്സ് ചേർത്ത് ഈർപ്പം കുറയ്ക്കാം.
ശേഷം മിശ്രിതം ചെറിയ വടകളുടെ ആകൃതിയിൽ ഉണ്ടാക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
വടയുടെ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. ക്രിസ്പിയായ ചെമ്മീൻ വട തയ്യാർ!