കക്കയിറച്ചി കിഴികെട്ടിയത് തയ്യാറാക്കാം 

കക്കയിറച്ചി- 250 ഗ്രാം
    ചുവന്നുള്ളി അരിഞ്ഞത്- 15 എണ്ണം
    സവാള അരിഞ്ഞത്- ഒന്ന്
    പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം
    ഇഞ്ചി- ഒന്ന്
    വെളുത്തുള്ളി- അഞ്ചെണ്ണം
 

ചേരുവകള്‍

    കക്കയിറച്ചി- 250 ഗ്രാം
    ചുവന്നുള്ളി അരിഞ്ഞത്- 15 എണ്ണം
    സവാള അരിഞ്ഞത്- ഒന്ന്
    പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം
    ഇഞ്ചി- ഒന്ന്
    വെളുത്തുള്ളി- അഞ്ചെണ്ണം
    കറിവേപ്പില- രണ്ട് തണ്ട്
    തേങ്ങാക്കൊത്ത്- ചെറിയ കഷണം
    തക്കാളി അരിഞ്ഞത്- ഒന്ന്
    വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
    കടുക്- ഒരു ടീസ്പൂണ്‍
    പെരുംജീരകം- ഒരു ടീസ്പൂണ്‍
    മുളകുപൊടി- ഒരു ടീസ്പൂണ്‍
    മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
    കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
    മീറ്റ്മസാല- ഒരു ടീസ്പൂണ്‍
    വാഴയില- ഒന്ന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിച്ച് പെരുംജീരകം പൊടിച്ചു ചേര്‍ക്കുക. ഇതിലേക്ക് രണ്ടുമുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇനി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, മീറ്റ് മസാല എന്നിവയിട്ട് വഴറ്റാം. അതിനുശേഷം കക്കയിറച്ചി ഇട്ട് നന്നായി വേവിച്ച ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. വാട്ടിയ വാഴയിലയില്‍ കിഴികെട്ടി ഒരു പാത്രത്തില്‍ വച്ച് ആവികയറ്റി എടുക്കാം. ചൂടോടെ കഴിക്കാം.