മായമില്ലാത്ത ഷവർമ്മ; വീട്ടിൽ തയ്യാറാക്കുന്ന വിധം
1. തൊലി ഇല്ലാത്ത എല്ലില്ലാത്ത ചിക്കൻ 2 kg .
2 .Yogurt – 1 കപ്പ്.
3 . വിനാഗിരി – 1/4 കപ്പ്.
4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.
5 . കുരുമുളക് പൊടി – 1 ടീസ്പൂൺ.
6 . ഉപ്പ് 1/2 ടീ സ്പൂൺ.
7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.
1. തൊലി ഇല്ലാത്ത എല്ലില്ലാത്ത ചിക്കൻ 2 kg .
2 .Yogurt – 1 കപ്പ്.
3 . വിനാഗിരി – 1/4 കപ്പ്.
4 . വെളുത്തുള്ളി ചതച്ചത്, 1 മുഴുവനായും.
5 . കുരുമുളക് പൊടി – 1 ടീസ്പൂൺ.
6 . ഉപ്പ് 1/2 ടീ സ്പൂൺ.
7 . ഏലക്കായ പൊടിച്ചത്- 3 എണ്ണം.
8 . Allspice – പൊടിച്ചത് 1 ടീ സ്പൂൺ.
9 . ചെറുനാരങ്ങ നീർ – 1 എണ്ണത്തിൻറെ .
സോസ് തയ്യാറാക്കാൻ:
10 . എള്ള് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയത് 1 കപ്പ്.
11 . വെളുത്തുള്ളി ചതച്ചത് 2 എണ്ണം മുഴുവനായും.
12 . ചെറുനാരങ്ങ നീര് 1/4 കപ്പ്.
13 . Yogurt – 2 ടേബിൾ സ്പൂൺ.
ചപ്പാത്തി നിറക്കുന്നതിന്:
14 .ചപ്പാത്തി ചെറുത്, 12 എണ്ണം(ആളുടെ എണ്ണത്തിനനുസരിച്ച്)
15 വെള്ളരിക്ക കനം കുറച്ച് അരിഞ്ഞത് 1 കപ്പ്.
16 . സവാള കനം കുറച്ച് അരിഞ്ഞത് 1/2 കപ്പ്.
17 . തക്കാളി അരിഞ്ഞത് 1 കപ്പ്.
18 . മല്ലിയില ചെറുതായി അരിഞ്ഞത്, 1/2 കപ്പ്.
തയ്യാറാക്കുന്ന വിധം:
2 മുതൽ 9 വരെയുള്ളതെല്ലാം ഒരു ഗ്ലാസ് പാത്രത്തിലെടുത്തു നന്നായി കൂട്ടികലർത്തി വെക്കുക.
(marinade തയ്യാറാക്കുക) വരണ്ടിരിക്കുകയാണെങ്കിൽ ഒലിവ് ഓയിൽ/1 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.
ചിക്കൻ ചേർത്തു നന്നായി കവർ ചെയ്തതിനു ശേഷം ഫ്രിഡ്ജിൽ വെക്കുക (8 മണിക്കൂർ/ഒരു രാത്രി)ഒരു വലിയ പാനിൽ ഫ്രിഡ്ജിൽ നിന്നെടുത്ത ചിക്കൻ മീഡിയം ചൂടിൽ ഏതാണ്ട് 45 മിനിറ്റ് വേവിക്കുക.
പൊടിഞ്ഞു പോകാതെ ഇടക്ക് മറിച്ചിടുകയും വേണം. ചിക്കൻ ഡ്രൈ ആവുന്നു എന്ന് തോന്നിയാൽ അൽപം വെള്ളം ആവശ്യത്തിനു ഒഴിച്ചുകൊടുക്കുക .
( ഓവനിൽ ആണ് പാചകം എങ്കിൽ- ഓവൻ 175 ഡിഗ്രിയിൽ സെറ്റ് ചെയ്യുക.
പരന്ന ഓവൻ പ്രൂഫ് പാത്രത്തിൽ ഫ്രിഡ്ജിൽ നിന്നെടുത്ത ചിക്കൻ നിരത്തി വെച്ച് കവർ ചെയ്തതിനു ശേഷം ഓവനിൽ വെക്കുക.
30 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
പിന്നീട്,മറ്റൊരു പരന്ന പാനിൽ ഇതെടുത്തു 5 മുതൽ 10 മിനിറ്റ് വരെ ചിക്കൻ പുറമേ ബ്രൌൺ നിറമാകുന്നതുവരെ തുറന്നു വെച്ച് വേവിക്കുക.
ഇടയ്ക്കൊന്ന് ഇളക്കുകയും വേണം)ചിക്കൻ തയ്യാറാക്കുമ്പോൾ തന്നെ സോസും തയ്യാറാക്കാം.
10 മുതൽ 13 വരെയുള്ള സാധനങ്ങൾ നന്നായി ഇളക്കി മാറ്റിവെക്കുക. സോസ് തയ്യാർ.
15 മുതൽ 18 വരെയുള്ള സാധനങ്ങൾ ഒരു സ്ഫടിക പാത്രത്തിലെടുത്തു നന്നായി ഇളക്കുക.
വേണമെങ്കിൽ, ഒരു വ്യത്യസ്ഥതക്ക് ഉചിതമെന്ന് തോന്നുന്ന വെജിറ്റബിൾ ചേർക്കാം
വേവിച്ച ചിക്കൻ കനം കുറച്ചു പൊടിയായി അരിഞ്ഞെടുക്കുക ഓരോ ചപ്പാത്തിക്ക് മുകളിലും, ചിക്കൻ അതിനു ചുറ്റും തയാറാക്കിയ വെജിറ്റബിൾ എന്നിവ ചപ്പാത്തിയുടെ വലിപ്പമനുസരിച്ച് ആവശ്യത്തിനു ചേർക്കുക
പുറത്ത് തൂവിപ്പോവാത്ത വിധത്തിൽ ഇത് റോൾ ചെയ്യുക.