ഷാർജ ഷേക്ക് ഇതുപോലെ ഒന്ന് പരീക്ഷിക്കൂ

 

ആവശ്യ സാധങ്ങൾ:

പാല് – രണ്ട് പാക്കറ്റ്
ചെറുപഴം – നന്നായി പഴുത്തത് 10 എണ്ണം
ബൂസ്റ്റ് – 4 ടീസ് സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഐസ്ക്രീം – വാനില (ആവശ്യത്തിന്)
കപ്പലണ്ടി – പൊടിച്ചത് (ആവശ്യത്തിന്)
കശുവണ്ടി – പൊടിച്ചത് (ആവശ്യത്തിന്)

ഉണ്ടാക്കുന്ന വിധം:
ആദ്യം പാൽ നന്നായി ഐസ് ആകാൻ വയ്ക്കുക.

ഒരു മിക്‌സി ജാറിൽ ഐസ് ആക്കിയ പാലും പഞ്ചസാരയും ചെറു പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ബൂസ്റ്റ് ഇടാൻ മറക്കരുത്.

ശേഷം ഐസ് ക്രീം, കപ്പലണ്ടി, കശുവണ്ടി എന്നിവ ചേർത്ത് അലങ്കരിച്ചു കുടിക്കാം.