എണ്ണ അധികം വേണ്ടാത്ത, ഹെൽത്തിയും ടേസ്റ്റിയുമായ ഷമി കബാബ് ഇങ്ങനെ ഉണ്ടാക്കൂ

വേണ്ട സാധനങ്ങൾ
ചിക്കൻ / മട്ടൺ കീമ – 250 ഗ്രാം
കടല പരിപ്പ് – 1/4 കപ്പ്
സവാള – 1
ഇഞ്ചി – ചെറിയ കഷണം

 

വേണ്ട സാധനങ്ങൾ
ചിക്കൻ / മട്ടൺ കീമ – 250 ഗ്രാം
കടല പരിപ്പ് – 1/4 കപ്പ്
സവാള – 1
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 5 പല്ല്
പച്ചമുളക് – 2
മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മല്ലിയില – കുറച്ച്
പുതിനയില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
എണ്ണ – shallow fry ചെയ്യാൻ
തയ്യാറാക്കുന്ന വിധം
കടല പരിപ്പ് 30 മിനിറ്റ് നനച്ച് വെക്കുക.
ഒരു പാനിൽ കീമ, കടല പരിപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക.
വെള്ളം പൂർണ്ണമായി വറ്റിയ ശേഷം തണുപ്പിക്കുക.
ഇത് mixieയിൽ അല്പം coarse ആയി grind ചെയ്യുക.
സവാള, മല്ലിയില, പുതിന, മസാലപ്പൊടികൾ എന്നിവ ചേർത്ത് mix ചെയ്യുക.
ചെറിയ ടിക്കി shape ആക്കി മുട്ടയിൽ മുക്കുക.
പാനിൽ അല്പം എണ്ണ ഒഴിച്ച് ഇരുവശവും golden brown ആകുന്നത് വരെ shallow fry ചെയ്യുക.

ചൂടോടെ ഷമി കബാബ് mint chutney ഒപ്പമോ sauce ഒപ്പമോ serve ചെയ്യാം