വിളമ്പാം വട്ടയപ്പം
അവൽ - 1/2 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
ചേരുവകൾ
പച്ചരി - 1 കപ്പ്
അവൽ - 1/2 കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
ഏലയ്ക്ക - 2 എണ്ണം
ഉപ്പ് - 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി നാല് മുതൽ അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കാം.
അരയ്ക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് അവൽ നന്നായി കഴുകി കുറച്ച് വെള്ളത്തിൽ കുതിർത്ത് വെക്കാം. ഇത് വട്ടയപ്പത്തിന് നല്ല മൃദുത്വം നൽകുന്നു.
കുതിർത്ത പച്ചരി, നനഞ്ഞ അവൽ, ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്ക എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം.
ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിലായിരിക്കണം ഇത്.
ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർത്ത് നന്നായി ഇളക്കാം.
മാവ് ഏകദേശം 2 മുതൽ 4 മണിക്കൂർ വരെ അടച്ചു വെക്കാം. ഇൻസ്റ്റന്റ് യീസ്റ്റ് ആയതുകൊണ്ട് മാവ് പെട്ടെന്ന് പൊങ്ങിവരും.
മാവ് നന്നായി പൊങ്ങി വന്ന ശേഷം അതിലേക്ക് 1/4 ടീസ്പൂൺ ഉപ്പ് ചേർത്ത് പതുക്കെ ഇളക്കാം.
ഒരു സ്റ്റീൽ തട്ടിലോ വട്ടയപ്പ പാത്രത്തിലോ അല്പം നെയ്യോ എണ്ണയോ പുരട്ടാം. ഇതിലേക്ക് മാവ് പകുതിയോളം ഒഴിക്കുക (മാവ് പൊങ്ങാൻ സ്ഥലം വേണം). അപ്പച്ചെമ്പിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 15-20 മിനിറ്റ് ആവിയിൽ വേവിക്കാം.
ചൂടാറിയ ശേഷം കഷ്ണങ്ങളായി മുറിച്ച് വിളമ്പാം.